l o a d i n g

ഗൾഫ്

ദുബായ് കെഎംസിസി; നിലമ്പൂര്‍ മണ്ഡലം തജ്ദീദ്, ഫുട്‌ബോളില്‍ അമരമ്പലം പഞ്ചായത്ത് ചാമ്പ്യന്മാര്‍, പോത്തുകല്ല് പഞ്ചായത്ത് റണ്ണേഴ്സ്അപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ദുബായ്: നിലമ്പൂര്‍ മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിനസ്റ്റേക്കേഷന്‍ വിന്റര്‍ ക്യാമ്പ് തജ്ദീദ് റാസല്‍ഖൈമയിലെ ലാന്‍ഡ്മാര്‍ക്ക് ഫാം ഹൗസില്‍ വെച്ച് നടന്നു. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രെട്ടറിയും ഡഅഋ കെഎംസിസി പ്രസിഡന്റുമായ ഡോ. പുത്തൂര്‍ റഹ്‌മാന്‍ തജ്ദീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ അധ്യക്ഷം വഹിച്ച ഉത്ഘാടന സെഷനില്‍ മണ്ഡലം മുഖ്യ രക്ഷാധികാരി പി വി ജാബിര്‍ അബ്ദുല്‍ വഹാബ് ആമുഖപ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് സിദ്ദിഖ് കാലടി, ജന. സെക്രട്ടറി നൗഫല്‍ വേങ്ങര എന്നിവരും കുടുംബങ്ങളും മുഖ്യതിഥികളായി പങ്കെടുത്തു. മണ്ഡലം നിരീക്ഷകന്‍ ശരീഫ് മലബാര്‍, ജില്ലാ സെക്രട്ടറി അമീന്‍ വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെഎംസിസി യുടെ വിവിധങ്ങളായ പദ്ധതികളില്‍ നേതൃത്വം നല്‍കി വിജയിപ്പിച്ച വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ പാറശ്ശേരി (ഹംസഫര്‍ വെല്‍ഫെയര്‍ പദ്ധതി) അഷ്റഫ് പരി (ഫെസ്റ്റോറ), എന്നിവരെ ചടങ്ങില്‍ വെച്ച് മൊമെന്റോ നല്‍കി ആദരിച്ചു. വെല്‍ഫെയര്‍ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത അമരമ്പലം പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയെയും പ്രത്യേകം ആദരിച്ചു.

വിവിധ സെഷനുകളിലായി നടന്ന ക്ലാസ്സുകളില്‍ ജില്ലാ സെക്രെട്ടറി അബ്ദുല്‍ നാസര്‍ എടപ്പറ്റ (സി എച്ച് സെന്റര്‍) അബ്ദുറഹിമാന്‍ പാറശ്ശേരി (വെല്‍ഫെയര്‍ പദ്ധതി) അബ്ദുല്‍ സലാം പരി (കെഎംസിസി) എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ വിവിധ പരിപാടികളില്‍ അഹ്ലന്‍ റമദാന്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ റിംഷിദ താജ് ഒന്നാം സ്ഥാനം നേടി.

നിലമ്പൂര്‍ മണ്ഡലത്തിലെ എഴുപഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും അടിസ്ഥാനത്തിലുള്ള എട്ട് ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരത്തില്‍ ഫൈനലില്‍ പോത്തുകല്ല് പഞ്ചായത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചുകൊണ്ട് അമരമ്പലം പഞ്ചായത്ത് ചാമ്പ്യന്മാരായി. വിജയികള്‍ക്ക് അറേബ്യന്‍ ഇന്റീരിയര്‍ എം ഡി പി വി വാഹിദ്, ലുക്ക്മാന്‍ എടക്കര (മലബാര്‍ ബേക്കറി) എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിവിധങ്ങളായ ഇന്‍ഡോര്‍ ഔട്ട് ഡോര്‍ ഗെയിമുകള്‍, വിനോദ വിജ്ഞാന പരിപാടികള്‍, മെഹ്ഫില്‍ അബുദാബിയുടെ മുട്ടിപ്പാട്ട് തുടങ്ങിയവ ചടങ്ങിന് മിഴിവേകി.

തജ്ദീദ് ചെയര്‍മാന്‍ ഷാജഹാന്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളിലായി ഷബീര്‍ അലി, താജുദ്ധീന്‍, അബ്ദുല്‍ സമീര്‍, റഫീഖ് മൂത്തേടം, സുഹൈല്‍,അനസ്, ആരിഫ്, ശരീഫ് തങ്ങള്‍, അന്‍ഷാജ്, റംഷിദ്, അഷ്റഫ് പരി, റംഷിദ താജ്, സബ്ന സമീര്‍, ഷംന ഷെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും, ചെയര്‍മാന്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു. സൈന താജുദ്ധീന്‍ ഖിറാഅത്ത് നടത്തി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026