l o a d i n g

കേരള

വിവാഹത്തിനെത്തിയ രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം; മകളുടെ കല്യാണത്തിനെത്തിയ പിതാവ് കിണറ്റില്‍ മരിച്ച നിലയില്‍, വിവാഹം കഴിഞ്ഞ യുവാവ് അപകടത്തിലും മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

തൃശൂര്‍/കാലടി: സന്തോഷം നിറയേണ്ട വീടുകളില്‍ കണ്ണീര്‍ പടര്‍ത്തി രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം. മകളുടെ വിവാഹത്തിനായി ഖത്തറില്‍ നിന്നെത്തിയ പിതാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍, വിവാഹത്തിനായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് എടക്കുളം സ്വദേശിയായ പാഴാട്ട് ഹരിദാസിനെ (58) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഹരിദാസ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ആഴ്ചകള്‍ക്ക് മുന്‍പ് അവധിക്ക് നാട്ടിലെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഹരിദാസിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അയ്യങ്കാവ് മൈതാനം റോഡിലെ ഒരു പറമ്പിലേക്ക് ഹരിദാസ് കയറിപ്പോകുന്നത് കണ്ടത്. എന്നാല്‍ ഇയാള്‍ തിരികെ വരുന്നത് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നില്ല. ഈ സൂചന വച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

മതിലിനോട് ചേര്‍ന്ന് ഇരുട്ടുനിറഞ്ഞ ഭാഗത്തുള്ള ഈ കിണര്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത അവസ്ഥയിലാണ്. മുന്‍പും ഇവിടെ ആളുകള്‍ വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാര്യ: പ്രീതി. മക്കള്‍: ഹൃദ്യ, നവ്യ. മരുമകന്‍: മണികണ്ഠന്‍. കാട്ടൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

കാലടി മറ്റൂരില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാലടി മാണിക്യമംഗലം സ്വദേശി അക്ഷയ് (30) മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദേശത്ത് ജോലി ചെയ്തിരുന്ന അക്ഷയ് വിവാഹത്തിനായാണ് രണ്ട് മാസം മുന്‍പ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു വിവാഹം. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങി മാസങ്ങള്‍ തികയും മുന്‍പേ മരണം അക്ഷയിനെ തട്ടിയെടുത്തത് ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.

ഫോട്ടോ: ഹരിദാസ്, അക്ഷയ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026