l o a d i n g

കേരള

സര്‍ക്കാര്‍ മദ്യത്തിന് ഇനി 'മലബാര്‍' ടച്ച്, പേര് നിശ്ചയിച്ച് ബിവ്‌കോ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

തിരുവനന്തപുരം- തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് പുറത്തിറക്കുന്ന ജനപ്രിയ ബ്രാന്‍ഡായ 'ജവാന്' പിന്നാലെ കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ ഡിസ്റ്റിലറിയായ മലബാര്‍ ഡിസ്റ്റിലറീസും കുറഞ്ഞ നിരക്കിലുള്ള മദ്യം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേനോന്‍പാറയിലുള്ള യൂണിറ്റിലാണ് പുതിയ ബ്രാന്‍ഡിന്റെ ഉല്‍പ്പാദനം നടക്കുക. 21 ന് പ്ലാന്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ പേരും പ്രഖ്യാപിക്കും. പ്രതിദിനം 13,500 കെയ്സ് മദ്യം നിര്‍മ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് ബിവ്കോ നടത്തിയ മത്സരം വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ സമ്മാനമായി വാഗ്ദാനം ചെയ്ത ഈ മത്സരത്തിലേക്ക് പതിനായിരത്തിലധികം എന്‍ട്രികളാണ് ലഭിച്ചത്. എന്നാല്‍, മദ്യത്തിന്റെ പേര് നിശ്ചയിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം തേടുന്നത് അബ്കാരി നിയമങ്ങളുടെ ലംഘനമാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി എത്തിയതോടെ ലോഗോ പ്രകാശനവും പേര് പ്രഖ്യാപനവും തടസ്സപ്പെട്ടു.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ നിന്ന് നൂറോളം പേരുകള്‍ ബിവ്കോ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 'മലബാര്‍ മിസ്റ്ററി' പേരാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കോടതിയുടെ അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമേ ബ്രാന്‍ഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകൂ. നിലവില്‍ ഹരജി പരിഗണിച്ച ഹൈക്കോടതി മത്സരത്തിന്റെ തുടര്‍നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളും ലേഔട്ട് നിര്‍മ്മാണവും പൂര്‍ത്തിയായെങ്കിലും നിയമതടസ്സങ്ങള്‍ നീങ്ങിയാല്‍ മാത്രമേ ഉല്‍പ്പന്നം വിപണിയിലെത്തുകയുള്ളൂ.

പുതിയ മദ്യത്തിന്റെ പേരും ലോഗോയും സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോഴും, മലബാര്‍ ഡിസ്റ്റിലറീസ് പ്രവര്‍ത്തിച്ചിരുന്ന മുന്‍പത്തെ സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബാധ്യതകള്‍ തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി.എഫ് കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ടായിരുന്ന തുകയുടെ ആദ്യ ഗഡു കമ്പനി അടച്ചു കഴിഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി വടക്കന്‍ കേരളത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026