l o a d i n g

ഗൾഫ്

'ജല' പ്രവര്‍ത്തകര്‍ സഹായിച്ചു; വൈദ്യുതാഘാതമേറ്റ് ജിസാനില്‍ മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ജിസാന്‍: ജോലി സ്ഥലത്തു വെച്ച് വൈദ്യുതാഘാതമേറ്റ് ജിസാനില്‍ മരണമടഞ്ഞ ബിഹാര്‍ ഗോപാല്‍ഗങ് ഭുല്‍വാരിയ സ്വദേശി ഗണേശ്വര്‍ സിംഗിന്റെ (38) മൃതദേഹം ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലയച്ചു. ഇന്ന് വൈകുന്നേരം ജിസാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നിന്ന് ജിദ്ദ വഴി ലഖ്നോവിലേക്ക് അയച്ച മൃതദേഹം നാളെ വൈകുന്നേരം സ്വദേശമായ ഭുല്‍വാരിയയില്‍ സംസ്‌കരിക്കും. ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

റിയാദ് ആസ്ഥാനമായ ബി.ഇ.സി അറേബ്യ കമ്പനിയുടെ ജിസാന്‍ പ്രോജക്ടില്‍ ഇലക്ട്രീഷ്യനായിരുന്ന ഗണേശ്വര്‍ സിംഗ് കഴിഞ്ഞ മാസം 17 നാണ് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്. കമ്പനിയുടെ ജിസാന്‍ പ്രോജക്ടിലെ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിനിനെയാണ് അപകടം സംഭവിച്ചത്. മരണവിവരമറിഞ്ഞ് ദമ്മാമില്‍ ജോലി ചെയ്യുന്ന ബന്ധുവായ അരവിന്ദ് സിംഗ് ജിസാനില്‍ എത്തിയിരുന്നെങ്കിലും നിയമനടപടികള്‍ വൈകിയതിനാല്‍ ദമ്മാമിലേക്ക് മടങ്ങേണ്ടി വന്നു. മൃതദേഹം നാട്ടിലയക്കാന്‍ വൈകിയ സാഹചര്യത്തില്‍ ജല കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍ എന്നിവര്‍ കമ്പനിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുകയായിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. നിയമ നടപടികള്‍ക്കായി ബന്ധുക്കള്‍ മുക്ത്യാര്‍ പത്രം നല്‍കിയിരുന്ന അരവിന്ദ് സിംഗ് മൃതദേഹം നാട്ടിലയക്കുന്നതിനായി കഴിഞ്ഞ ദിവസം വീണ്ടും ജിസാനിലെത്തിയിരുന്നു.

അപകടമരണമായതിനാല്‍ ജിസാന്‍ പബ്ലിക് പ്രോസിക്യൂഷന്റെയും സൗദി കുറ്റാന്വേഷണ വിഭാഗത്തിന്റേയും അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് ഗണേശ്വര്‍ സിംഗിന്റെ മൃതദേഹം നാട്ടിലയക്കാന്‍ കാലതാമസം നേരിട്ടത്. മൃതദേഹത്തിന്റെ രാസപരിശോധനയുടെയും ഫോറന്‍സിക്ക് പരിശോധനയുടെയും ഫലങ്ങള്‍ വിലയിരുത്തിയ ശേഷം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസിന്റെ അന്തിമ അനുമതി ലഭിച്ചത് നാലു ദിവസം മുമ്പാണ്. റിയാദില്‍ ജോലി ചെയ്തിരുന്ന ഗണേശ്വര്‍ സിംഗ് ആറു മാസം മുമ്പാണ് ജിസാന്‍ ശാഖയിലേക്ക് ജോലിക്കെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026