l o a d i n g

വേള്‍ഡ്

ബംഗ്ലാദേശ് : ലോക ക്രമത്തില്‍ ആഗോള മാറ്റങ്ങളുടെ വിധിയെഴുത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

ധാക്ക : ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഫലം 2024-ലെ പ്രക്ഷോഭത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ നിര്‍ണ്ണായക രാഷ്ട്രീയ പരീക്ഷണത്തിന്റെ വിജയകരമായ പര്യവസാനമായി വിലയിരുത്തപ്പെടുന്നു. വ്യക്തമായ ഫലങ്ങള്‍ ശുഭ സൂചകമായി അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ആചജ) വന്‍ വിജയം നേടി. പ്രാഥമിക കണക്കുകള്‍ പ്രകാരം, ആകെയുള്ള 299 സീറ്റുകളില്‍ 212 എണ്ണം ബി.എന്‍.പിയും സഖ്യകക്ഷികളും നേടി. പ്രധാന ഇസ്ലാമിസ്റ്റ് ശക്തിയായ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സഖ്യം 70 സീറ്റുകളില്‍ ഒതുങ്ങി.

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ നയിക്കുന്ന ബി.എന്‍.പി, തങ്ങള്‍ക്ക് നല്‍കിയ വലിയ പിന്തുണയ്ക്ക് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താരീഖിന് പിന്തുണ പ്രഖ്യാപിച്ചു. വിജയാഘോഷങ്ങള്‍ ഒഴിവാക്കി രാജ്യത്തിന്റെ സ്ഥിരതയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രധാനമന്ത്രി അണികളോട് ആഹ്വാനം ചെയ്തു. അതേസമയം, ജമാഅത്ത് നേതാവ് ഷഫീഖുര്‍ റഹ്‌മാന്‍ ആദ്യം തോല്‍വി സമ്മതിച്ചെങ്കിലും പിന്നീട് വോട്ടെണ്ണലിലെ കൃത്രിമത്വം ആരോപിച്ച് രംഗത്തെത്തി.

ദീര്‍ഘകാലമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍, തെരുവിലെ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ഒരു വ്യക്തമായ തെരഞ്ഞെടുപ്പ് ഫലം അത്യാവശ്യമായിരുന്നു. ബി.എന്‍.പിയുടെ വിജയം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ഇന്‍ഡോ-പസഫിക് മേഖലയ്ക്കും യൂറോപ്പിനും ഒരുപോലെ പ്രധാനമാണ്. കാരണം, യൂറോപ്പിലെ വലിയൊരു വിഭാഗം ബംഗ്ലാദേശ് പ്രവാസികള്‍ക്കിടയില്‍ തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി റോമിലെ ഇറ്റാലിയന്‍ സെനറ്റില്‍ വസു ഷേണായിയും മാറ്റിയോ കാര്‍ണിയെലറ്റോയും ചേര്‍ന്ന് എഴുതിയ 'ക ലൊശ റലഹഹ'ീറശീ. ഘമ ാശിമരരശമ റലഹ ലേൃൃീൃശാെീ ശി ആമിഴഹമറലവെ' ( വിദ്വേഷത്തിന്റെ വിത്തുകള്‍: ബംഗ്ലാദേശിലെ ഭീകരവാദഭീഷണി) എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. സെനറ്റര്‍ ജൂലിയോ ടെര്‍സി ഡി സാന്റ് അഗത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു. ധാക്കയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ യൂറോപ്യന്‍ സുരക്ഷയെയും ഇന്‍ഡോ-പസിഫിക് മേഖലയുടെ ശാശ്വത സമാധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇറ്റാലിയന്‍ അറ്റ്ലാന്റിക് കമ്മിറ്റി പ്രസിഡന്റ് ഫാബ്രിസിയോ ലൂസിയോളി, മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട സംഘടനകള്‍ യൂറോപ്പിലെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ഉപയോഗപ്പെടുത്തി സാംസ്‌കാരികവും തീവ്രപരവുമായ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. പുസ്തകത്തിന്റെ രചയിതാവ് വസു ഷേണായി, വിഭജന രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പരാജയങ്ങളെക്കുറിച്ചും യൂറോപ്പിലുള്ള ബംഗ്ലാദേശ് വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഇറ്റലിയിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാരിയാനോ ഗിയുസ്റ്റിനോ വിശദീകരിച്ചു. റോം, മിലാന്‍, ടൂറിന്‍ തുടങ്ങിയ നഗരങ്ങളില്‍ ഈ സംഘടനയ്ക്ക് ശക്തമായ ശൃംഖലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.എന്‍.പിയുടെ വിജയം ബംഗ്ലാദേശിലെ തീവ്രവാദത്തെയും രാഷ്ട്രീയ ധ്രുവീകരണത്തെയും ഒരു പരിധിവരെ തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ദക്ഷിണേഷ്യന്‍ മേഖലയുടെ സുരക്ഷയ്ക്കും ആഗോള തലത്തില്‍ സമുദ്ര സുരക്ഷ, കുടിയേറ്റം, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവയ്ക്കും നിര്‍ണ്ണായകമാണ്. ചുരുക്കത്തില്‍, ധാക്കയില്‍ സംഭവിക്കുന്നത് വെറുമൊരു പ്രാദേശിക പ്രശ്‌നമല്ല, മറിച്ച് അത് ആഗോളാടിസ്ഥാനത്തില്‍ നവ ലോകക്രമത്തിന്റെ ഭാഗമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest News

ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
April 11, 2026
 സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
April 11, 2026
 ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
April 11, 2026