l o a d i n g

ഗൾഫ്

സൗദി മലയാളി സമാജം ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

ദമ്മാം: റമദാന്‍ മാസത്തിന്റെ പരിശുദ്ധിയോടൊപ്പം സ്‌നേഹവും പുണ്യവും നിറച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സമാഗമത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

റമദാന്‍ മാസത്തിന്റെ മഹത്ത്വവും, സഹനത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശവും ഓര്‍മ്മിപ്പിച്ച സംഗമം ആത്മീയ സമൃദ്ധിയുടെയും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും നന്മ വിളിച്ചോതുന്നതായി മാറി. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്തുന്നതില്‍ ഇത്തരം സംഗമങ്ങളുടെ പ്രാധാന്യം ചെറുതല്ലെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവേ സമാജം അധ്യക്ഷന്‍ സാജിദ് ആറാട്ടുപുഴ പറഞ്ഞു. ലോക മാതൃ ഭാഷാ ദിനമായ ഫെബ്രുവരി 21നോടനുബന്ധിച്ച് തന്നെ, പ്രവിശ്യയിലെ മലയാളിസമൂഹത്തെ ഒരുമിച്ചു ചേര്‍ത്ത് ഇത്തരത്തിലൊരു ഇഫ്താര്‍ സ്‌നേഹവിരുന്ന് സംഘടിപ്പിക്കാനായതില്‍ സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ സന്തോഷം പങ്കിട്ടു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി.എ.എം ഹാരിസ്, കെ.എം ബഷീര്‍, പ്രദീപ് പൂത്തട്ട, സി അബ്ദുല്‍ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫല്‍ പാലക്കോടത്ത്, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, ഡോ. ടെസ്സി റോണി, സോഫിയാ ഷാജഹാന്‍, റഹ്‌മാന്‍ കാരയാട്, അബ്ദുല്‍ മജീദ്‌കൊടുവള്ളി, പി.ടി അലവി, സൈനു കുമളി, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, പി.വി സലീം, പ്രവീണ്‍ വല്ലത്ത്, ബിജു പൂതക്കുളം, മഞ്ജു മണിക്കുട്ടന്‍, അഷ്റഫ് നൈതല്ലൂര്‍, ഡോ. അജി വര്‍ഗീസ്, ഷബ്ന നജീബ്, അഷ്റഫ് ആലുവ, നജീം ബഷീര്‍, തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, ഫബിനാ നജ്മുസ്മാന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസമാന്‍, മുഷാല്‍ തഞ്ചേരി, റഹൂഫ് ചാവക്കാട്, നസീര്‍ പുന്നപ്ര, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടില്‍, സഹീര്‍ മജ്ദാല്‍, ഉണ്ണികൃഷ്ണന്‍, ഹുസ്‌നാ ആസിഫ്, നിഖില്‍, സരളാ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓര്‍ഗ. സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026