l o a d i n g

ഗൾഫ്

കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

ജിദ്ദ: ആരോഗ്യപ്രശ്‌നങ്ങളും നിയമക്കുരുക്കുകളും കാരണം പ്രതിസന്ധിയിലായിരുന്ന തിരുവനന്തപുരം മംഗലപുരം സ്വദേശിനി ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ സാമൂഹിക ജീവകാരുണ്യ സംഘടനയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) നടത്തിയ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് തുടര്‍ചികിത്സയ്ക്കായി അവര്‍ ഇന്ന് യാത്ര തിരിച്ചത്.

ഹാജ തിരുവനന്തപുരം വഴിയാണ് ബിന്ദുവിന്റെ ദുരവസ്ഥ ടി.എസ്.എസ് പ്രവര്‍ത്തകര്‍ അറിയുന്നത്. ഗുരുതരമായ രോഗാവസ്ഥയിലായിരുന്ന ഇവരുടെ മടക്കയാത്രയ്ക്ക് നിയമപരമായ വലിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍, ജവാസാത്ത് രേഖകള്‍ വേഗത്തില്‍ ശരിയാക്കിയതോടെ എക്‌സിറ്റ് നടപടികള്‍ വേഗത്തിലായി.

വിശുദ്ധ റമദാന്‍ മാസത്തില്‍ നടന്ന ഈ കാരുണ്യദൗത്യത്തില്‍ പങ്കാളികളായ വ്യക്തികള്‍ക്കും സാമ്പത്തിക സഹായം ചെയ്തവര്‍ക്കും ഡോക്ടര്‍മാര്‍ക്കും ടി.എസ്.എസ് പ്രസിഡന്റ് തരുണ്‍ രത്നാകരന്‍ നന്ദി രേഖപ്പെടുത്തി. ശരീഫ് പള്ളിപ്പുറം, മൗഷമി ശരീഫ്, ഷബീര്‍ സുബൈറുദീന്‍, ഷാഹിന്‍ ഷാജഹാന്‍ , ഡോ. ഫയാസ് ഖാന്‍, ഡോ. മുഹമ്മദ് അസ്ലം (ഹസ്സന്‍ ഗസാവി), ഡോ, ഫാറൂഖ് (ബദര്‍ അല്‍ തമാമം), ഡോ. ഷബ്ന (സൗദി കേരള ഫര്‍മസിസ്‌റ് ഫോറം) എന്നിവരും ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ദൗത്യത്തിന് നേതൃത്വം നല്‍കി. ഒ.ഐ.സി.സി ഹെല്‍പ്പ് ഡെസ്‌കിന്റെയും വനിതാ വേദിയുടെയും സഹകരണം ബിന്ദുവിന് ചികിത്സാസഹായം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026