l o a d i n g

ഗൾഫ്

യുദ്ധഭീഷണി:മിഡിൽ ഈസ്റ്റിലെ വ്യോമ താവളങ്ങളിൽ യു. എസ്. സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
February 21, 2026

ദോഹ. വാഷിംഗ്ടൺ :ഇറാനുമായുള്ള യുദ്ധ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, മിഡിൽ ഈസ്റ്റിലെ വ്യോമതാവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ അമേരിക്ക ക്രമേണ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്.ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് നൂറുകണക്കിന് സൈനികരെ ഒഴിപ്പിച്ചതായി പെന്റഗൺ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യുയോർക്ക് ടൈംസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ഉൾക്കൊള്ളുന്ന ബഹ്‌റൈനിലെ യുഎസ് താവളങ്ങളിലും ഇറാഖ്, സിറിയ, കുവൈത്ത്, സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ എന്നിവിടങ്ങളിലും സമാനമായ ഒഴിപ്പിക്കലുകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിലെ പ്രധാന ആശങ്ക.നിലവിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ  30,000 മുതൽ 40,000 വരെ യുഎസ് സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.പൂർണ രീതിയിൽ ഒരു യുദ്ധമുണ്ടായാൽ ഇറാന്റെ  ഇസ്ലാമിക് ലക്‌ഷ്യം ഈ സൈനിക താവളങ്ങൾ ആയിരിക്കുമെന്ന ആശങ്ക അമേരിക്കൻ ഉദ്യോഗസ്ഥർക്കുണ്ട്. 2025 ജൂണിൽ ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിനെതിരെ നടന്ന ആക്രമണത്തിൽ നിന്ന് തികച്ചും  വ്യത്യസ്തമായിരിക്കും ഇതെന്നും ന്യൂയോർക്ക് ടൈംസുമായി സംസാരിച്ച പെന്റഗൺ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.നേരത്തേയുണ്ടായ ആക്രമണത്തെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ യുഎസിനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ഇത്തവണ അങ്ങനെയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.അമേരിക്കയിൽ നിന്നും ആക്രമണം ഉണ്ടായാൽ, യു.എസിന്റെ  മേഖലയിലെ എല്ലാ താവളങ്ങളും സൗകര്യങ്ങളും ആസ്തികളും നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കുമെന്ന്" ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാനിയൻ ദൗത്യസംഘവും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് മുൻകൂട്ടിക്കണ്ടാണ് ഇറാൻ ആക്രമണത്തിൽ നിന്ന് തങ്ങളുടെ സൈന്യത്തെയും സംവിധാനങ്ങളെയും ഫലപ്രദമായി സംരക്ഷിക്കുന്നതിനായി പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾ പെന്റഗൺ ഒഴിപ്പിക്കുന്നതെന്നാണ്  വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം,ഇറാനെതിരെ ചെറിയ രീതിയിലെങ്കിലും ഒരാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളാണ് യു.എസ് കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026