l o a d i n g

ഗൾഫ്

ടി.പി.എ ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 21, 2026

ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (ടി.പി.എ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിരുന്നായി. ഹരാസാത്തിലെ അല്‍ജസീറ വില്ലയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രവാസലോകത്തെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും ടി.പി.എ അംഗങ്ങളും ഉള്‍പ്പെടെ നാനൂറിലധികം പേര്‍ പങ്കെടുത്തു.

പ്രസിഡന്റ് ഹുസൈന്‍ ബാലരാമപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അസ്ലം പനവൂര്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ നൗഷാദ് ആറ്റിങ്ങല്‍ സാമ്പത്തിക കാര്യങ്ങള്‍ ഏകോപിപ്പിച്ചു. ടി.പി.എ ചെയര്‍മാന്‍ നാസിമുദ്ദീന്‍ മണനാക്ക് നന്ദി രേഖപ്പെടുത്തി.

അസോസിയേഷന്റെ എക്സിക്യൂട്ടീവ് ടീമിന്റെയും വനിതാ വിഭാഗത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനമാണ് ഇഫ്താര്‍ വിരുന്നിനെ ശ്രദ്ധേയമാക്കിയത്.

സിറാജ് വടശ്ശേരിക്കോണം, സുലൈമാന്‍ പൂവാര്‍, സുനില്‍ സെയ്ദ്, അഷ്‌റഫ്, സക്കീര്‍ ഹുസൈന്‍, സജീര്‍, നുജു, ഷാഫി, ശിഹാബ്, അലക്സ്, അന്‍സര്‍, അന്‍ഷാദ് (ജോയിന്റ് ട്രഷറര്‍), അന്‍വര്‍ കല്ലമ്പലം (ജീവകാരുണ്യ കണ്‍വീനര്‍), അസീം പനവൂര്‍, ബൈജു സുലൈമാന്‍, മനോജ്, ജാഫര്‍, പ്രസാദ് ഹരിപ്പാട്, സജീബ്, ഷാനുമോന്‍ (സ്പോര്‍ട്സ് കണ്‍വീനര്‍), ഷഫീഖ്, സുധീര്‍, വിനു, വിശാല്‍, വിവേക് ജി (സാംസ്‌കാരിക സെക്രട്ടറി), സുനില്‍ കല്ലമ്പലം (മുന്‍ പ്രസിഡന്റ്), പ്രസാദ് കെ, തസ്നി നുജു (ജോയിന്റ് സെക്രട്ടറി), സോഫിയ സുനില്‍ (കലാസാംസ്‌കാരികം ജോയിന്റ് സെക്രട്ടറി), സൗമ്യ വിവേക്, റീന നൗഷാദ്, ശാമില സുലൈമാന്‍, ദീപ പ്രസാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അംഗങ്ങളായ ഷീജ സിറാജ്, സുനിത നസീമുദ്ധീന്‍, സനുജ ഹുസൈന്‍, റെജി അന്‍വര്‍, സല്‍മ ഷഫീഖ്, ഷൈജ ജാഫര്‍, സുല്‍ഫത് ശിഹാബ്, സുനി അനസ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. റമദാന്‍ നല്‍കുന്ന സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ടി.പി.എയുടെ ഇഫ്താര്‍ വിരുന്ന് സമാപിച്ചത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026