l o a d i n g

ഗൾഫ്

ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 21, 2026

ജിസാന്‍: ബെയിഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം12 ന് മരിച്ച മലപ്പുറം പറപ്പൂര്‍ ചീനിപ്പടി ഇരിങ്ങല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ ബൈജു പുളിക്കലിന്റെ (41) മൃതദേഹം നാട്ടിലേക്കയച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ന് വൈകുന്നേരം ജിസാനില്‍ നിന്ന് റിയാദ് വഴി കോഴിക്കോട്ടേക്ക് അയച്ച മൃതദേഹത്തെ ബൈജുവിന്റെ ജ്യേഷ്ഠ സഹോരന്‍ ലൈജു, സഹോദരി ഭര്‍ത്താവ് ദേവാനന്ദന്‍ എന്നിവര്‍ അനുഗമിക്കുന്നുണ്ട്. ബെയിഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ജിസാന്‍ വിമാനത്തവാളത്തില്‍ കൊണ്ടുവന്നപ്പോള്‍ 'ജല' ഭാരവാഹികളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, ഡോ.ജോ വര്‍ഗീസ്, ഹനീഫ മൂന്നിയൂര്‍, അല്‍അമീന്‍ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. നാളെ രാവിലെ 9 ന് കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചയോടെ പൊന്നാനി ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

ബൈജുവിന്റെ മൃതദേഹം നാട്ടിലയക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് 'ജല' പ്രവര്‍ത്തകരാണ്. ബൈജുവിന്റെ സഹോദരി ഭര്‍ത്താവ് ദേവാനന്ദനെ നിയമ നടപടികള്‍ക്കായി ബന്ധുക്കള്‍ മുക്ത്യാര്‍ പത്രം മുഖേനെ ചുമതലപ്പെടുത്തിയിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ജിസാന്‍ ബെയിഷില്‍ ഫോര്‍ ഫോള്‍ഡ് മെയിന്റനന്‍സ് ആന്റ് ഫിനിഷിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബെയിഷ് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി ബെയിഷില്‍ ജോലിചെയ്തിരുന്ന ബൈജുവിന് കമ്പനിയുടെ നിയമ പ്രശ്നങ്ങള്‍ മൂലം മൂന്നു വര്‍ഷത്തോളമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവില്‍ ഭാര്യയും മകനും സന്ദര്‍ശക വിസയില്‍ ജിസാനിലെത്തി ഒരു വര്‍ഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു. ബൈജുവിന്റെ ജ്യേഷ്ഠ സഹോദരന്‍ ലൈജു, സഹോദരി ഭര്‍ത്താവ് ദേവാനന്ദന്‍, അനുജന്‍ പ്രജീഷ്, ഭാര്യാ സഹോദരന്‍ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷില്‍ ജോലി ചെയ്യുന്നുണ്ട്. അറുമുഖന്റെയും തങ്കയുടെയും മകനായ ബൈജു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രഞ്ജികയാണ് ഭാര്യ. മകന്‍ അനഞ്ജയ് നാട്ടില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026