l o a d i n g

ഗൾഫ്

ആത്മീയതയും സൗഹൃദവും ഒത്തുചേര്‍ന്ന 'മാസ്' റിയാദ്' ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

റിയാദ്: പ്രവാസലോകത്ത് സാമൂഹിക ഐക്യത്തിന്റെയും ആത്മീയ സൗഹൃദത്തിന്റെയും ഉദാത്ത മാതൃക തീര്‍ത്ത് മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. റിയാദിലെ മലാസ് ലുലുവിലെ കാന്റീന്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായി. ചടങ്ങ് മാസ് മുന്‍ പ്രസിഡന്റ് പി.സി. അബ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

റമദാന്റെ ആത്മസംയമനം, സഹനം, സമൂഹ ഐക്യം എന്നിവ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകതയെ കുറിച്ച് നവാസ് വെളളിമാട് കുന്ന് റമദാന്‍ സന്ദേശത്തില്‍ പങ്കുവെച്ചു. ഹര്‍ഷദ് ഫറോക്ക്, അശ്‌റഫ് മേച്ചേരി, ഹര്‍ഷാദ് എം.ടി., യൂസഫ് പി.പി., ഇസ്ഹാഖ് മാളിയേക്കല്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. പ്രസംഗങ്ങളില്‍ റമദാന്‍ മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന ആത്മീയ വിദ്യാലയമാണെന്നും, സഹജീവികളുടെ ദുഃഖം പങ്കിടേണ്ട സമയം കൂടിയാണെന്നും ചടങ്ങില്‍ സംസാരിച്ച വര്‍ ഓര്‍മ്മിപ്പിച്ചു.

റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, മാസ് ഭാരവാഹികളായ മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ഫൈസല്‍ കക്കാട്, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ എന്നിവരും സന്നിഹിതരായി. സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും രേഖപ്പെടുത്തി. സലാം പേക്കടന്‍ ഖിറാഅത്ത് പാരായണം നടത്തി ചടങ്ങിന് ആത്മീയ തുടക്കം കുറിച്ചു.

സത്താര്‍ കാവില്‍, സഫറുള്ള കൊടിയത്തൂര്‍, അഫീഫ് കക്കാട്, നാസര്‍ പുത്തന്‍ പീടിയേക്കല്‍, ഷംസു കാരാട്ട്, അലി പേക്കാടന്‍, ഷമീം മുക്കം, ഹാറൂണ്‍ കാരക്കുറ്റി, ഷമീല്‍ കക്കാട്, ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍, ഫാറൂഖ് കക്കാട്, മന്‍സൂര്‍ എടക്കണ്ടി, അയ്യുബ് അരിമ്പ്ര, ഷംസു കക്കാട്, അസ്ലം കറുത്തപറമ്പ് പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. റമദാന്റെ മഹത്വം ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെയാണ് സൗഹൃദ സംഗമം സമാപിച്ചത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026