l o a d i n g

ബിസിനസ്

'ഫ്‌ലൈ നൗ, പേ ലേറ്റര്‍' പദ്ധതിയുമായി ജസീറ എയര്‍വേയ്സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

റിയാദ്: കുവൈറ്റിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ജസീറ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി 'ഫ്‌ലൈ നൗ, പേ ലേറ്റര്‍' (ഇപ്പോള്‍ പറക്കൂ, പണം പിന്നീട്) എന്ന ആകര്‍ഷകമായ പദ്ധതിയവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ 'ദീമ'യുമായി സഹകരിച്ചാണ് പലിശരഹിത തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ലൈന്‍ ഒരുക്കിയിരിക്കുന്നത്.

വിമാന ടിക്കറ്റ് നിരക്കുകള്‍ രണ്ട് മുതല്‍ നാല് തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് പുതിയ പദ്ധതിയിലൂടെ ലഭിക്കുന്നത്. കുവൈറ്റിലെ ആദ്യത്തെ ലൈസന്‍സുള്ള 'ബൈ നൗ, പേ ലേറ്റര്‍' പ്ലാറ്റ്ഫോമാണ് ദീമ. ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ക്ക് പ്രിയമേറി വരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ഇളവ് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജസീറ എയര്‍വേയ്സിന്റെ ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ തന്നെ ഈ സൗകര്യം ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താക്കള്‍ക്ക് ഈ സേവനത്തിന് അര്‍ഹതയുണ്ടോ എന്ന് തല്‍സമയം പരിശോധിക്കാനും അധിക നടപടിക്രമങ്ങളില്ലാതെ പണമടയ്ക്കാനും സാധിക്കും. നിലവില്‍ കുവൈറ്റ് ദിനാറിലുള്ള ഇടപാടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനക്കമ്പനിക്ക് ടിക്കറ്റ് തുക മുന്‍കൂറായി ലഭിക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് ദീമ വഴിയായിരിക്കും തിരിച്ചടവ് സൗകര്യം ലഭിക്കുക.

ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികളും ധനകാര്യ സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ജസീറ എയര്‍വേയ്സിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.

'യാത്രകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദീമയുമായുള്ള ഈ സഹകരണം യാത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകളില്ലാതെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കും.' സി.ഇ.ഒ, ജസീറ എയര്‍വേയ്സ് ഭരതന്‍ പശുപതി പറഞ്ഞു. പ്രാദേശിക സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഭാവിയിലും കൊണ്ടുവരുമെന്ന് ജസീറ എയര്‍വേയ്സ് അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026