l o a d i n g

ഗൾഫ്

വിദേശ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

റിയാദ്: രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത (Regional Headquarters) അന്താരാഷ്ട്ര കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി സൗദി അറേബ്യ. പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനുമായി കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് പുതിയ മാറ്റം.

2024 മുതല്‍ നിലവില്‍ വന്ന നിയമപ്രകാരം, സൗദിയില്‍ പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ ഇളവ് അനുവദിക്കും: സാങ്കേതികമായി യോഗ്യതയുള്ള ഒരൊറ്റ ബിഡ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍, മറ്റ് മികച്ച ബിഡുകളെ അപേക്ഷിച്ച് കുറഞ്ഞത് 25 ശതമാനം എങ്കിലും തുക കുറവാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍സ 10 ലക്ഷം റിയാലില്‍ താഴെ ($2,66,000) മൂല്യമുള്ള കരാറുകള്‍ക്കും ഈ നിബന്ധന ബാധകമല്ല.

ഇളവുകള്‍ ആവശ്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഔദ്യോഗിക സാമ്പത്തിക പോര്‍ട്ടലായ 'എതിമാദ്' (Etimad) വഴി അപേക്ഷ സമര്‍പ്പിക്കണം. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇളവിനുള്ള അപേക്ഷ നല്‍കിയിരിക്കണമെന്ന് ലോക്കല്‍ കണ്ടന്റ് ആന്‍ഡ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റി വ്യക്തമാക്കി. 2025 നവംബറിലാണ് ഇതിനായുള്ള ഡിജിറ്റല്‍ സേവനം പ്ലാറ്റ്ഫോമില്‍ ആരംഭിച്ചത്.

വിദേശ കമ്പനികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ആസ്ഥാനം മാറ്റണമെന്ന കര്‍ശന നിര്‍ദ്ദേശം രാജ്യം മുന്നോട്ടുവെച്ചത്. 2030-ഓടെ 500 കമ്പനികളെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 2026-ന്റെ തുടക്കത്തില്‍ തന്നെ 700-ലധികം ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ഈ തീരുമാനങ്ങള്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ നിക്ഷേപകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുന്നതിനും പുതിയ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026