l o a d i n g

ഗൾഫ്

നോമ്പുകാലത്ത് ആരോഗ്യം കാക്കാന്‍ 'ഇഫ്താര്‍ നടത്തം'; ജിദ്ദയിലെ ട്രാക്കുകളില്‍ ജനത്തിരക്കേറുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 23, 2026

ജിദ്ദ: വിശുദ്ധ റമദാന്‍ മാസത്തില്‍ ആരോഗ്യം നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനുമായി 'ഇഫ്താര്‍ നടത്തം' ശീലമാക്കി പ്രവാസികളും സ്വദേശികളും. നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പുള്ള സമയം കായിക വ്യായാമങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ജിദ്ദയില്‍ വര്‍ദ്ധിച്ചുവരികയാണ്. നഗരത്തിലെ കടലോര പാതകളിലും (സീ ഫ്രണ്ട്) നടപ്പാതകളിലും പാര്‍ക്കുകളിലും വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

റമദാനിലെ നടത്തം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തഹ്ലിയ വാക്ക്വേയില്‍ വ്യായാമം ചെയ്യുന്ന ആദില്‍ അല്‍-മസ്രി പറയുന്നത് താന്‍ വര്‍ഷം മുഴുവന്‍ നടക്കാറുണ്ടെങ്കിലും റമദാനിലെ നടത്തത്തിന് പ്രത്യേക ഉന്മേഷമുണ്ടെന്നാണ്. നോമ്പ് തുറക്കുന്നതിന് മുമ്പും ശേഷവും താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു താമസക്കാരനായ അബ്ദുള്ള അല്‍-ഹാമിദ് (38) പറയുന്നത്, ജോലി കഴിഞ്ഞ് എത്തുന്ന തനിക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ 30 മുതല്‍ 60 മിനിറ്റ് വരെയുള്ള വൈകുന്നേരത്തെ നടത്തം ഏറെ സഹായകമാണെന്നാണ്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വ്യായാമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുറത്തെ ചൂട് ഒഴിവാക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിംഗ് മാളുകളെ ആശ്രയിക്കുന്നവരും കുറവല്ല. വീടിനടുത്തുള്ള മാളില്‍ ദിവസവും ഒരു മണിക്കൂര്‍ നടക്കാറുണ്ടെന്ന് 48-കാരനായ അബ്ദുള്ള അല്‍-ബിലാദി പറഞ്ഞു. സുഖകരമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനും അതോടൊപ്പം ആരോഗ്യം സംരക്ഷിക്കാനും മാളുകള്‍ സൗകര്യപ്രദമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ലഘുവായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇഫ്താറിന് തൊട്ടുമുമ്പുള്ള നേരമാണെന്ന് കായിക പരിശീലകനായ ഒസാമ ഹസ്സന്‍ പറയുന്നു. 'നടത്തം, ജോഗിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. കഠിനമായ വര്‍ക്കൗട്ടുകളെ അപേക്ഷിച്ച് നോമ്പുകാലത്ത് ലളിതമായ വ്യായാമമുറകളാണ് കൂടുതല്‍ ഫലപ്രദം.' - അദ്ദേഹം വ്യക്തമാക്കി.

ജോലി സമയത്തിന് ശേഷമുള്ള ഒഴിവുസമയമായതിനാലും, രാത്രികാലങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്കും കുടുംബ സന്ദര്‍ശനങ്ങള്‍ക്കുമായി മാറ്റിവെക്കുന്നതിനാലും ഭൂരിഭാഗം ആളുകളും വൈകുന്നേരത്തെ നടത്തമാണ് ഇഷ്ടപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026