l o a d i n g

ഗൾഫ്

കേരള എഞ്ചിനിയേഴ്‌സ് ഫോറം ഇഫ്താര്‍ സംഗമം - '' ദാവത്ത്-ഏ-ഇഫ്താര്‍ '' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 23, 2026

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ ഇ എഫ് റിയാദ് ചാപ്റ്ററിന്റെ രണ്ടാമത് ഇഫ്താര്‍ സംഗമമായ '' ദാവത്-ഏ-ഇഫ്താര്‍'' ല്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹില്‍ നടന്ന പരിപാടിയില്‍ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാന്നിധ്യമറിയിച്ചു..

ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ കെ ഇ എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹഫീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സംഘടനയുടെ നാള്‍ വഴികളും പ്രവര്‍ത്തനങ്ങളും ആശംസ ഭാഷണത്തില്‍ പ്രതിപാദിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മുനീബ് പാഴൂര്‍ (കേരള ബിസിനസ് ഫോറം) , അന്‍സാര്‍ നൈതലൂര്‍ ( പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍), ഇബ്രാഹിം സുബ്ഹാന്‍ (ലോക കേരള സഭ), കരീം കാനാംപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷന്‍), ഷാഹിന്‍ ( സംഗമം), ഫൈസല്‍ തമ്പലക്കോടന്‍ (മലപ്പുറം എക്‌സ്പാറ്റ് അസ്സോസിയേഷന്‍), അബ്ദുല്‍ അസീസ് (സിജി അഡൈ്വസറി മെമ്പര്‍) ,റാഷിദ് ദയ (കൊയിലാണ്ടിക്കൂട്ടം), ഷാജു ( കോഴിക്കോടന്‍സ്) എന്നിവര്‍ സംസാരിച്ചു,

ചടങ്ങില്‍ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം എങ്ങനെ ചെറുക്കാം എന്ന വിഷയത്തില്‍ സഫ്രീന്‍ ആഷിക് ലഘു സന്ദേശം നല്‍കി. പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍ , അനസ് അബൂബക്കര്‍ നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ റിയാസ് , ഹനീഫ് എന്നിവര്‍ നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026