l o a d i n g

ഗൾഫ്

'ഉംറ - സിയാറ ഗൈഡ്' തീര്‍ഥാടകര്‍ക്കിടയില്‍ പ്രിയമേറുന്നു, 16 ഭാഷകളില്‍ ലഭ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

ജിദ്ദ: ഉംറ തീര്‍ത്ഥാടകര്‍ക്കും മദീന സന്ദര്‍ശകര്‍ക്കുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സമഗ്രമായ 'ഉംറ - സിയാറ ഗൈഡ്' പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയമപരമായ വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പടെ 16 ഭാഷകളിലാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്കിടയില്‍ ബോധവല്‍ക്കരണം വളര്‍ത്തുന്നതിനും ആത്മീയ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായ സമാധാനത്തോടും എളുപ്പത്തോടും കൂടി നിര്‍വഹിക്കാന്‍ അവരെ സഹായിക്കുന്നതിനുമാണ് ഈ പദ്ധതി.

യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍, വിസ നടപടിക്രമങ്ങള്‍, കര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ട രീതി, ഇരു ഹറമുകളിലെയും ഗതാഗത സൗകര്യങ്ങള്‍, മടക്കയാത്ര വരെയുള്ള എല്ലാ വിവരങ്ങളും ഗൈഡിലുണ്ട്. മാപ്പുകള്‍, വിവരണാത്മകമായ വീഡിയോകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ലിങ്കുകളും ക്യു.ആര്‍ കോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഹ്റാം, ത്വവാഫ്, സഅ്യി തുടങ്ങിയ കര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ട ക്രമം, ഹറം പള്ളികളിലെ മര്യാദകള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നു. തീര്‍ത്ഥാടകര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെയും ഭരണപരമായ നിര്‍ദ്ദേശങ്ങളെയും കുറിച്ച് അവബോധവും നല്‍കുന്നു.

തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തീര്‍ത്ഥാടകര്‍ക്ക് haj.gov.sa/Guides എന്ന വെബ്‌സൈറ്റിലൂടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026