l o a d i n g

ഗൾഫ്

വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ നോര്‍ക്ക റൂട്ട്‌സ് -ബി.എസ്.എന്‍.എല്‍ സൗജന്യ നൈപുണ്യ പരിശീലനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോര്‍ക്ക റൂട്ട്‌സൂം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലേയ്ക്ക് (റസിഡന്‍ഷ്യല്‍) ഇപ്പോള്‍ അപേക്ഷിക്കാം. സി.സി.ടി.വി ടെക്‌നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകളിലാണ് അവസരം. പ്ലസ് ടു/ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ/വയര്‍മെന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് 4 ആഴ്ചയും സി.സി.ടി.വി ടെക്‌നീഷ്യന്‍ കോഴ്‌സിന് 3 ആഴ്ചയുമാണ് കാലാവധി. പ്രായപരിധി 18-45 (01/03/2026 തീയതിയില്‍) നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് www.norkaroots.kerala.gov.in സന്ദര്‍ശി.ച്ച് 2026 ഫെബ്രുവരി 28 നകം അപേക്ഷ നല്‍കേണ്ടതാണ്.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം കൈമനത്തുള്ള ബി.എസ്.എന്‍.എല്ലിന്റെ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770531, 539 ,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026