l o a d i n g

ഗൾഫ്

സൗദിയില്‍ പ്രവാസി സാന്നിധ്യം വര്‍ധിക്കുന്നു, ഒന്നരക്കോടി പ്രവാസികള്‍, കുതിച്ചുയരുന്ന സ്ത്രീ പങ്കാളിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

റിയാദ്: ആഗോള തൊഴില്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സൗദി അറേബ്യ. 60 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരക്കോടി പ്രവാസികളാണ് നിലവില്‍ സൗദിയില്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സൗദി വ്യക്തമാക്കി. വിഷന്‍ 2030-ന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ തൊഴില്‍ മേഖലയുടെ മുഖച്ഛായ മാറ്റിയതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. ഹാല അല്‍ തുവൈജിരി അറിയിച്ചു.

തൊഴിലിടങ്ങളിലെ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് 15 ശതമാനത്തില്‍ നിന്നും 73 ശതമാനമായി വര്‍ധിച്ചുവെന്നും തൊഴില്‍ സംബന്ധമായ മരണങ്ങളില്‍ 70 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായതായും അവര്‍ പറഞ്ഞു.

2016-ല്‍ 12.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-ഓടെ 7 ശതമാനമായി കുറഞ്ഞു. തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം 34 ശതമാനം കടന്നു. 2017-ന് ശേഷം ഈ മേഖലയില്‍ 108 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

'വിദേശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ശക്തമായ നിയമ നീതിന്യായ ചട്ടക്കൂടിന് കീഴിലാണ് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയിരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ ഇനിയും തുടരും.' - ഡോ. ഹാല അല്‍ തുവൈജിരി വ്യക്തമാക്കി.

തൊഴില്‍ സംരക്ഷണത്തിനായുള്ള പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഗുണകരമാകുന്നുണ്ടെന്നും യുഎന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026