l o a d i n g

വേള്‍ഡ്

'ഞാനില്ലായിരുന്നെങ്കില്‍ മൂന്നരക്കോടി പേര്‍ ചത്തൊടുങ്ങിയേനെ'; ഇന്ത്യ-പാക് യുദ്ധം തടഞ്ഞെന്ന് വീണ്ടും ട്രംപിന്റെ 'ബോംബ്'

Thumbnail
By    
February 25, 2026

വാഷിംഗ്ടണ്‍: ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സമാധാനദൂതന്‍ താനാണെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ആദ്യ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗത്തിലാണ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം തടഞ്ഞത് താനാണെന്ന വിസ്മയിപ്പിക്കുന്ന അവകാശവാദം ട്രംപ് ഉന്നയിച്ചത്. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.

അധികാരമേറ്റ് വെറും പത്ത് മാസത്തിനുള്ളില്‍ എട്ട് വലിയ യുദ്ധങ്ങളാണ് താന്‍ അവസാനിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ - പാകിസ്ഥാന്‍ ആണവ സംഘര്‍ഷം, ഇസ്രായേല്‍ - ഹമാസ്, ഇസ്രായേല്‍ - ഇറാന്‍ പോരാട്ടങ്ങള്‍.
ഈജിപ്ത് - എത്യോപ്യ തര്‍ക്കം, സര്‍ബിയ - കൊസോവോ, അര്‍മേനിയ - അസര്‍ബൈജാന്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.

'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആണവയുദ്ധം തന്നെ ഉണ്ടായേനെ. എന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മൂന്നരക്കോടി ആളുകള്‍ മരിക്കുമായിരുന്നു എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്നോട് പറഞ്ഞത്,' ട്രംപ് സഭയില്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. മെയ് 7-ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകരതാവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ നീക്കം. നാല് ദിവസം നീണ്ടുനിന്ന ഈ സൈനിക നടപടിയില്‍ അമേരിക്ക മാധ്യസ്ഥം വഹിച്ചുവെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. യുദ്ധം തടയാന്‍ ട്രംപ് എന്ത് പങ്ക് വഹിച്ചു എന്ന ചോദ്യത്തിന്, 'അമേരിക്ക ആ സമയത്ത് അമേരിക്കയില്‍ തന്നെയായിരുന്നു' എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരിഹാസം കലര്‍ന്ന മറുപടി.

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഇന്ത്യന്‍ അധികൃതരെ ഹോട്ട്ലൈനില്‍ വിളിച്ച് ആക്രമണം നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ട്രംപിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തത് പാകിസ്ഥാനായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആക്രമണത്തില്‍ തങ്ങള്‍ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്ന് ലോകത്തിന് മുന്നില്‍ ട്രംപ് തന്നെ തുറന്നുപറഞ്ഞത് ഇസ്ലാമാബാദിന് വലിയ നാണക്കേടായി മാറി.

Latest News

ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
പാക് വ്യോമസേനയുടെ പടക്കപ്പലുകള്‍ സൗദിയില്‍, പ്രതിരോധ സഹകരണം ശക്തമാക്കും
April 11, 2026
 സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
സൗദിയില്‍ ഊര്‍ജ്ജ നിലയത്തിന് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി
April 11, 2026
 ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും
April 11, 2026