l o a d i n g

ബിസിനസ്

സൗദി അറേബ്യക്ക് എണ്ണയിതര കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് കരുത്തുപകര്‍ന്ന് എണ്ണയിതര കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം. 2025-ന്റെ അവസാന പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) എണ്ണയിതര കയറ്റുമതി 9,750 കോടി റിയാല്‍ (25.9 ബില്യണ്‍ ഡോളര്‍) എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 2017-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

എട്ട് വര്‍ഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണയിതര കയറ്റുമതിയില്‍ 114 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.6 ശതമാനം വളര്‍ച്ച. യന്ത്രസാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകെ എണ്ണയിതര കയറ്റുമതിയുടെ 23.2 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78.6 ശതമാനത്തിന്റെ വര്‍ധനവ് ഈ വിഭാഗം കൈവരിച്ചു. അതേതസയമം എണ്ണയിതര കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 6.9 ശതമാനത്തിന്റെ കുറവുണ്ടായി.

അസംസ്‌കൃത എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറ്റം ലക്ഷ്യമിടുന്ന 'വിഷന്‍ 2030' പദ്ധതിയുടെ വലിയ വിജയമായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്. 2030-ഓടെ എണ്ണയിതര കയറ്റുമതിയുടെ വിഹിതം ജിഡിപിയുടെ 50 ശതമാനമായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ആകെ കയറ്റുമതിയില്‍ എണ്ണയുടെ വിഹിതം 70.4 ശതമാനത്തില്‍ നിന്ന് 67.5 ശതമാനമായി കുറഞ്ഞു. മൊത്തം വ്യാപാര മിച്ചത്തില്‍ 26.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈനയാണ്. ചൈന (13.1%), ജപ്പാന്‍ (11.7%) എന്നിവരാണ് മുന്നില്‍. യുഎഇ, ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവരും പ്രധാന പട്ടികയിലുണ്ട്. ഇറക്കുമതിയില്‍ 27.2 ശതമാനവുമായി ചൈന ഒന്നാമതും അമേരിക്ക, യുഎഇ എന്നിവര്‍ തൊട്ടുപിന്നാലെയുമുണ്ട്.

ഇറക്കുമതിയില്‍ ഭൂരിഭാഗവും (25.1%) ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴിയാണ് നടന്നത്. എന്നാല്‍ എണ്ണയിതര കയറ്റുമതിയില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം (16%) പ്രധാന പങ്കുവഹിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026