l o a d i n g

ഗൾഫ്

ജിസാനില്‍ ഐ.സി.എഫ് ഗ്രാന്‍ഡ് ഇഫ്താര്‍ സ്നേഹസംഗമം

താഹ കൊല്ലേത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 27, 2026

ജിസാന്‍ : 'റമദാന്‍ വിശുദ്ധിയുടെ മാസം' കാമ്പയിനോടനുബന്ധിച്ച് ഐ.സി.എഫ് ജിസാന്‍ റീജണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍-2026 ജിസാനിലെ പ്രവാസികളുടെ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമുണര്‍ത്തുന്ന സ്നേഹ സംഗമമായി. ജിസാന്‍ ജനറല്‍ ആശുപത്രി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സ്വദേശികളും വിദേശികളുമടക്കമുള്ള മലയാളി സമൂഹം ഒത്തുചേര്‍ന്നു. ജിസാനിലെ വിവിധ സാമൂഹിക-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

മുസ്തഫ സഅദി റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ബിന്‍ സ്വാലിഹ് മഞ്ചേശ്വരം, റീജിയന്‍ പ്രസിഡണ്ട്, ത്വാഹാ കിണാശ്ശേരി, ജനറല്‍ സെക്രട്ടറി രഹനാസ് കുറ്റ്യാടി,സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ കല്ലായി എന്നിവരും സ്വദേശി പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

അനസ് ജൗഹരി, ഹാരിസ് പട്ല, നൗഫല്‍ വള്ളിക്കുന്ന്, റഫീഖ് ഓമച്ചപ്പുഴ, ബിശറുല്‍ ഹാഫി,ശിഹാബ് എടവണ്ണപ്പാറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ഈ മാസം ഖുര്‍ആന്‍ ദ ലീഡര്‍, ഹലഖതുല്‍ ഖുര്‍ആന്‍, സകാത്ത് ഡ്രൈവ്, തിലാവാ, ഖുര്‍ആന്‍ പാരായണമത്സരം തുടങ്ങിയ വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026