l o a d i n g

ഗൾഫ്

മക്കയില്‍ തീര്‍ഥാടകര്‍ക്കുള്ള ഭക്ഷണ വിതരണം നിയന്ത്രിക്കാന്‍ 'മുവരിദി' പ്ലാറ്റ്‌ഫോം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 27, 2026

റിയാദ്: മക്കയില്‍ തീര്‍ഥാടകര്‍ക്കുള്ള ഭക്ഷണ വിതരണ ശൃംഖല ക്രമീകരിക്കാനായി 'മുവരിദി'എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുറത്തിറക്കി. മുനിസിപ്പല്‍ ഭവന നിര്‍മാണ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭക്ഷണ വിതരണക്കാരെയും, മറ്റ് ഭക്ഷണ വിതരണ കമ്പനികളെയും ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരുന്നതിലൂടെ ഓര്‍ഡറുകള്‍ നല്‍കുന്നതും അവയുടെ വിതരണവും നിരീക്ഷിക്കാന്‍ ഈ സംവിധാനം സഹായിക്കും.

പ്രതിവര്‍ഷം 18 ലക്ഷത്തിലധികം വരുന്ന വിദേശ ഹാജിമാര്‍ക്കും ദശലക്ഷക്കണക്കിന് ഉംറ തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ഭക്ഷണം കൃത്യസമയത്ത് എത്തിക്കാന്‍ ഈ സംവിധാനം സഹായിക്കും. ഹജ്ജ്, ഉംറ സീസണുകളില്‍ ഭക്ഷണത്തിന്റെ ആവശ്യകത മുന്‍കൂട്ടി കാണാനും വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനും, വിതരണക്കാര്‍ക്ക് തങ്ങളുടെ സ്റ്റോക്കുകള്‍ ഡിജിറ്റലായി നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026