l o a d i n g

ഗൾഫ്

സാമൂഹിക ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും വിളംബരമായി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മെഗാ ഇഫ്താര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

ജിദ്ദ: പരിശുദ്ധ റമദാനിന്റെ ആത്മീയ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സാമൂഹിക ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും വിളംബരമായി മാറി . പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിരുന്നിട്ടും മികച്ച സംഘാടക മികവോടെ നടന്ന ഇഫ്താര്‍ പരിപാടിയില്‍ കെഎംസിസി പ്രവര്‍ത്തകരും, ജിദ്ദയിലെ സാമൂഹികസാംസ്‌കാരികമത രംഗങ്ങളിലെ പ്രമുഖരും, വിവിധ മേഖലകളില്‍ നിന്നെത്തിയ അതിഥികളും ഉള്‍പ്പെടെ ആയിരകണക്കിന് പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിശാലമായി ക്രമീകരിച്ച ഗ്രൗണ്ടില്‍ സുഫ്റ വിരിച്ചു, ശുദ്ധജലം, ഈന്തപ്പഴം, പഴവര്‍ഗങ്ങള്‍, ലബന്‍ വിവിധ ഇഫ്താര്‍ വിഭവങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. ആരോഗ്യപരവും ശുചിത്വപരവുമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഭക്ഷണ വിതരണ സംവിധാനം.

സികെഎ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമം വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട്, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍,ഫാസില്‍ കാസര്‍കോട്,ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ ആശംസകള്‍ നേരുന്നു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ,ട്രഷറര്‍ അബ്ദുറഹ്‌മാന്‍ വെള്ളിമാടുക്കുന്ന് നന്ദിയും പറഞ്ഞു.

റമദാനിന്റെ സന്ദേശമായ ത്യാഗം, സഹനം, പരസ്പര സ്‌നേഹം, കാരുണ്യം എന്നിവയുടെ പ്രാധാന്യം, സമൂഹത്തില്‍ ഐക്യവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം സംഗമങ്ങളുടെ പ്രസക്തി എന്നിവ നേതാക്കള്‍ ഹൃസ്വമായ ആശംസകളില്‍ ഓര്‍മ്മിപ്പിച്ചു.

പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് കെഎംസിസി വളണ്ടിയര്‍മാരുടെ സമര്‍പ്പിത സേവനം പ്രത്യേകം ശ്രദ്ധേയമായി. ഫ്രൂട്ട്‌സ് വിഭവങ്ങളുടെ പാക്കിങ്, മുതല്‍ , വാഹന പാര്‍ക്കിംഗ്, അതിഥി സ്വീകരണം, ഭക്ഷണ വിതരണം, ശുചീകരണം വരെ എല്ലാ മേഖലകളിലും കെഎംസിസി വളണ്ടിയര്‍മാര്‍ കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ജിദ്ദയിലെ വിവിധ കെഎംസിസി കമ്മിറ്റി തലങ്ങളിലെ നേതാക്കള്‍ നേതൃത്വം നല്‍കി.

അനുഗ്രഹീത റമദാന്‍ മാസത്തില്‍ സാമൂഹിക ഐക്യവും ആത്മീയ ഉണര്‍വും കൂടുതല്‍ ശക്തിപ്പെടുത്തുകയും, കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ജീവകാരുണ്യസാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പുതുഊര്‍ജവും പ്രചോദനവും പകര്‍ന്നു നല്‍കുകയും ചെയ്ത ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ മെഗാ ഇഫ്താര്‍ സംഗമം ശ്രദ്ധേയവും സ്മരണീയവുമായി ഒരു അധ്യായമായി മാറി.
സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ നാസര്‍ മച്ചിങ്ങല്‍,സാബില്‍ മമ്പാട്,സുബൈര്‍വട്ടോളി,ഇസ്ഹാഖ് പൂണ്ടോളി,എ.കെ. ബാവ,ശിഹാബ് താമര കുളം,ജലാല്‍ തേഞ്ഞിപ്പലം,ഹുസൈന്‍ കരിങ്കര,ലത്തീഫ് കളകാന്തിരി,ഷൗകത്ത് ഞാറക്കോടന്‍,സിറാജ് കണ്ണവം,സക്കീര്‍ മണ്ണാര്‍ക്കാട് വിവിധ വിങ്ങ് കോഡിനേറ്റര്‍മാരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്,ശബീറലി കോഴിക്കോട്,നിസാര്‍ മടവൂര്‍,റഹ്‌മത്ത് അലി എരഞ്ഞിക്കല്‍,അലി പാങ്ങാട്,സാബിര്‍ വളാഞ്ചേരി,അസ്റത്ത് അലി മങ്കട എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026