l o a d i n g

ഗൾഫ്

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

ടെഹ്റാന്‍/വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് (USS Abraham Lincoln) നേരെ ഇറാന്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് (IRGC) പ്രഖ്യാപിച്ചു.

ഇറാന്‍ തീരത്തിന് സമീപം വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ ഏക വിമാനവാഹിനിക്കപ്പലാണ് എബ്രഹാം ലിങ്കണ്‍. മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ടത് യുദ്ധം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് മാറിയതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം അമേരിക്കന്‍ പക്ഷത്തുണ്ടാകുന്ന ആദ്യത്തെ പ്രധാന സൈനിക ആള്‍നാശമാണിത്.

അതേസമയം, ഇറാന്റെ ജമാരന്‍ ക്ലാസ് യുദ്ധക്കപ്പല്‍ തകര്‍ത്തതായും അത് ചഹാ ബഹാര്‍ തീരത്ത് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു. കപ്പല്‍ ഉപേക്ഷിച്ച് സൈനികര്‍ രക്ഷപ്പെടണമെന്നും ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും പ്രസിഡന്റ് ട്രംപ് ഇറാന്‍ സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

കടലില്‍ യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം വര്‍ദ്ധിച്ചതോടെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുദ്ധസമാനമായ സാഹചര്യം തുടരുന്നത് ആഗോള എണ്ണ വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇരുപക്ഷവും പ്രത്യാക്രമണങ്ങള്‍ ശക്തമാക്കിയതോടെ പശ്ചിമേഷ്യ വലിയൊരു ദുരന്തത്തിന്റെ വക്കിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026