l o a d i n g

ഗൾഫ്

മികച്ച നവാഗത സംവിധായകന്‍ ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്‌നേഹാദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

റിയാദ്: രാജസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത് റേ ഫിലിം ഫൗണ്ടേഷന്‍ അവാര്‍ഡിലും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ റിയാദിലെ പ്രമുഖ പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജു വലപ്പനെ റിയാദ് ടാക്കീസ് ആദരിച്ചു. സിനിമാ നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കുമുള്ള ആദ്യ ചുവടുവെപ്പില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് സ്‌നേഹാദരവ് നല്‍കിയത്.

വലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വലപ്പന്‍ നിര്‍മ്മിച്ച് സിദ്ദിഖ് പറവൂര്‍ സംവിധാനം ചെയ്ത 'സ്വാലിഹ്' മികച്ച ചിത്രമായും, ഷാജു വലപ്പന്‍ സംവിധാനം ചെയ്ത 'നിഴല്‍ വ്യാപാരികള്‍' മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവുമാണ് നേടിയത്.

സുലൈ അഖിയാല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, വൈസ് പ്രസിഡന്റുമാരായ സനു മാവേലിക്കര, ഹരി കായംകുളം, കോര്‍ഡിനേറ്റര്‍ ഷൈജു പച്ച എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ കരോളം, രജീഷ് പിണറായി, സജിന്‍ നിഷാന്‍, സന്തോഷ് ഹൈനിക്, നൗഷാദ് സിറ്റി ഫ്‌ലവര്‍, ഷിയാസ്, അന്‍വര്‍ സാദത്ത്, ഷാഫി നിലമ്പൂര്‍, അന്‍സാര്‍ കൊടുവള്ളി, സജീര്‍ സമദ്, നിബിന്‍ ഇന്ദ്രനീലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026