l o a d i n g

ഗൾഫ്

മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതി മാതൃകാപരം -കെ.പി. മുഹമ്മദ് കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

ജിദ്ദ: വയനാട് ദുരിതബാധിതര്‍ക്കായി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന് വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു. സര്‍ക്കാരിന് പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് സംഘടന കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെമ്മാട് ദയാ ചാരിറ്റി സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ഒരു മാസം നീണ്ടുനില്‍ക്കുന്ന വിഭവ സമാഹരണ കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദയാ ചാരിറ്റി സെന്റര്‍ പുതുതായി ആരംഭിക്കുന്ന 'പൂക്കോയ തങ്ങള്‍ പാലിയേറ്റീവ്' സെന്ററിനുള്ള ഫണ്ട് സമാഹരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. മോഡേണ്‍ ഫുഡ് ട്രേഡിംഗ് ഗ്രൂപ്പ് എം.ഡി ഫിറോസ് മാനുപ്പയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബലദ് ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സക്കീര്‍ കുന്നുമ്മല്‍, ഫിറോസ് മാനുപ്പ, മജീദ് കള്ളിയില്‍, ഉനൈസ് കരുമ്പില്‍, പി.കെ. സുഹൈല്‍, നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍, ജാഫര്‍ വെന്നിയൂര്‍, നാസര്‍ മമ്പുറം, കെ.വി. ജംഷീര്‍, പി.എം. അഷ്‌റഫ്, ശംസീര്‍ ചെട്ടിപ്പടി, എം.സി. സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി മജീദ് പുകയൂര്‍ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026