l o a d i n g

ഗൾഫ്

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം -ഫോക്കസ് ഇന്റര്‍നാഷണല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

ദമ്മാം: രാജ്യത്തിന്റെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിദ്യഭ്യാസമുള്ള യുവാക്കള്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷന്‍ അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുള്ളവര്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ പക്ഷപാതപരമായ തീരുമാനങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി.

ഫോക്കസ് ദമ്മാം ഡിവിഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 'ഇന്ത്യന്‍ മുസ്ലിംകള്‍: പ്രതീക്ഷകള്‍, വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഫൈസല്‍ ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ദീപക്കിനെപ്പോലുള്ള ബോധമുള്ള യുവാക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ഫോക്കസ് ഇന്റര്‍നാഷണലില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ദമ്മാം ഡിവിഷന്‍ അംഗങ്ങളായ നസീമുസ്സബാഹ്, നസീം അബ്ദുറഹിമാന്‍, മുജീബ് റഹ്‌മാന്‍, തൗഫീഖ്, അഷറഫ് കക്കോവ്, അബ്ദുല്‍ സലാം എന്നിവര്‍ക്ക് ചടങ്ങില്‍ ആദരവ് നല്‍കി.

ഡിവിഷണല്‍ ഡയറക്ടര്‍ മുഹമ്മദ് റബീ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ അന്‍ഷാദ് കാവില്‍, അഡ്മിന്‍ മാനേജര്‍ അശ്വന്ത്, ഐ.ഐ.സി ദമ്മാം പ്രതിനിധി സമീര്‍ പി.എച്ച് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026