l o a d i n g

ഗൾഫ്

യുഎഇ വ്യോമപാത അടച്ചു; എല്ലാ വിമാനത്തവാളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു, ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

ദുബായ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വ്യോമപാത താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GCAA) അറിയിച്ചു. യാത്രാ സുരക്ഷയും വ്യോമപാതയുടെ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര നടപടി.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , അല്‍ മക്തൂം , അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ വരരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എമിറേറ്റ്സ്: മാര്‍ച്ച് 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണി വരെ എല്ലാ സര്‍വീസുകളും റദ്ദാക്കി.

ഫ്‌ലൈ ദുബായ്: മാര്‍ച്ച് 3 ഉച്ചയ്ക്ക് 3 മണി വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.

എയര്‍ അറേബ്യ: മാര്‍ച്ച് 3 ഉച്ചയ്ക്ക് 3 മണി വരെ യുഎഇ സര്‍വീസുകളും, മാര്‍ച്ച് 4 വരെ ലെബനന്‍, ജോര്‍ദാന്‍, സിറിയ, ഇറാഖ് സര്‍വീസുകളും നിര്‍ത്തിവെച്ചു.

ഇത്തിഹാദ് എയര്‍വേയ്സ്: തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികളും പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സും സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ട്രാന്‍സിറ്റ് യാത്രക്കാരുടെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും യുഎഇ സര്‍ക്കാര്‍ വഹിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഏകദേശം 20,200 യാത്രക്കാരെയാണ് ഇതുവരെ ഇത്തരത്തില്‍ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചത്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിനോ സൗകര്യമുണ്ടാകും. ഇതിനായി അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റോ ട്രാവല്‍ ഏജന്റുകളെയോ ബന്ധപ്പെടണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026