l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ തീരുമാനിച്ചു. 2026 മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി) തീയതികളില്‍ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് നിലവില്‍ മാറ്റിവെച്ചിരിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കാണ് ഈ തീരുമാനം ബാധകം.

മാര്‍ച്ച് 5, 6 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കും.

മാര്‍ച്ച് 5-ന് ബോര്‍ഡ് സാഹചര്യം വീണ്ടും വിലയിരുത്തുമെന്നും, മാര്‍ച്ച് 7 മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്ന് തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യം ഭരദ്വാജ് ആണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026