l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 3, 2026

റിയാദ്: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) റിയാദ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹില്‍ നടന്ന സംഗമത്തില്‍ റിയാദിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകളിലെ പ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്തു. പരസ്പര സൗഹൃദം പുതുക്കാനും മാനവികതയുടെ സന്ദേശം പങ്കുവെക്കാനും സംഗമം വേദിയായി.

പ്രോഗ്രാം ചെയര്‍മാന്‍ അന്‍സാര്‍ കൊടുവള്ളി, കണ്‍വീനര്‍ റിസ്വാന്‍ പട്ടാമ്പി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സനു മാവേലിക്കര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബഷീര്‍ കരോളം, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയോ, നിസാര്‍ പള്ളികശ്ശേരി, അഞ്ജു അനിയന്‍, ബിജു സ്‌കറിയ, വല്ലി ജോസ്, റിസ്വാന ഫൈസല്‍, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബര്‍, സാജിദ്, സനീഷ് നസീര്‍, രാഹുല്‍ രവീന്ദ്രന്‍, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിന്‍ ഷംനാസ്, ഷാഹിന തിയ്യാട്ടില്‍, അന്‍വര്‍, ജോസ് കടമ്പനാട്, സഫീറലി, എല്‍ദോ വയനാട്, അഷ്റഫ്, ഷാഫി നിലമ്പൂര്‍, സഞ്ജു, ഷാല്‍ബിന്‍, സാജിദ, ഷമീന അന്‍സാര്‍, ആസിഫ് തുടങ്ങി വിവിധ ഭാരവാഹികളും പ്രവര്‍ത്തകരും ഇഫ്താര്‍ വിരുന്നിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026