l o a d i n g

ഗൾഫ്

കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

റിയാദ്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതിനിധിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ദീര്‍ഘകാലം വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, പാര്‍ലമെന്റിലെ ഗൗരവമേറിയ ഇടപെടലുകള്‍ കൊണ്ടും നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റിയ നേതാവായിരുന്നു അദ്ദേഹം. പൊതുജീവിതത്തില്‍ പുലര്‍ത്തിയ ശുദ്ധിയും സുതാര്യതയും അദ്ദേഹത്തെ എന്നും വേറിട്ടുനിര്‍ത്തുമെന്ന് ഒഐസിസി വിലയിരുത്തി.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം കാട്ടിയ കരുതലും സജീവമായ ഇടപെടലുകളും കമ്മിറ്റി പ്രത്യേകം അനുസ്മരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ എക്കാലവും പ്രസക്തമാണ്. പ്രവാസി സമൂഹവുമായി എന്നും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്നും ഒഐസിസി അനുസ്മരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026