l o a d i n g

ഗൾഫ്

റിയാദില്‍ ജനസാഗരമായി ഒഐസിസി 'മഹാ ഇഫ്താര്‍ സംഗമം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

റിയാദ്: പ്രവാസലോകത്ത് സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി സംഘടിപ്പിച്ച 'മഹാ ഇഫ്താര്‍ സംഗമം' ശ്രദ്ധേയമായി. വ്രതശുദ്ധിയുടെ സന്ദേശവുമായി എക്‌സിറ്റ് 26-ലെ ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ (മാര്‍ക്ക് ആന്‍ഡ് സേവ്) നടന്ന ചടങ്ങില്‍, റിയാദിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരായ പ്രവാസികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സംഘടനാമികവ് കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും റിയാദിലെ മലയാളി സമൂഹത്തിനിടയില്‍ ഈ സംഗമം വലിയൊരു അടയാളപ്പെടുത്തലായി മാറി.

സാംസ്‌കാരിക സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫയര്‍ കൗണ്‍സിലര്‍ വൈ. സാബിര്‍ നിര്‍വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗം നടത്തി. അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി.

നാടിന്റെ ഓര്‍മ്മകളെ ഹൃദയത്തില്‍ ചേര്‍ത്ത് വിദേശമണ്ണില്‍ ഒന്നിച്ചുകൂടുന്ന ഓരോ ഇഫ്താറും വലിയൊരു ആത്മീയ സംഗമമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മത-ദേശ ഭേദമന്യേ, വിയര്‍പ്പിന്റെ വില അറിയുന്ന പ്രവാസികള്‍ ഒരേ തളികയില്‍ നിന്ന് ഭക്ഷണം പങ്കിടുമ്പോള്‍ അവിടെ മാനവികതയാണ് മുഖ്യമാകുന്നതെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

വിവിധ സംഘടനാ പ്രതിനിധികളായ സുരേഷ് കണ്ണപുരം (കേളി), സുരേന്ദ്രന്‍ കൂട്ടായി (എന്‍.ആര്‍.കെ), കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക്ക് കുരിക്കള്‍, ഹാഷിം അബ്ബാസ്, നിബു വര്‍ഗീസ് എന്നിവരും ഭാരവാഹികളായ ഷാജി സോന, അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

വേദിയില്‍ ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, യഹിയ കൊടുങ്ങല്ലൂര്‍, നിഷാദ് ആലംകോട്, ഷംനാദ് കരുനാഗപള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫുന്നീസ സിദ്ധീഖ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, റഫീഖ് വെമ്പായം, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, സൈഫ് കായങ്കുളം, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ്, ഹാഷിം പാപ്പിനശ്ശേരി, നാസര്‍ മാവൂര്‍, മുസ്തഫ വി.എം എന്നിവര്‍ നേതൃത്വം നല്‍കി.

കൂടാതെ ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പന്‍, വിന്‍സന്റ്, അലി ആലുവ, ഷാജി മടത്തില്‍, ബഷീര്‍ സാപ്റ്റിക്കോ, നാസര്‍ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, കമറുദ്ധീന്‍ താമരക്കുളം, നസീര്‍ ഹനീഫ, ഒമര്‍ ഷരീഫ്, ബാബു കുട്ടി, സന്തോഷ് ബാബു എന്നിവരും, വനിതാ വേദി ഭാരവാഹികളായ മൃദുല വിനീഷ്, സ്മിത മുഹിയിദ്ധീന്‍ തുടങ്ങിയവരും വിവിധ ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026