l o a d i n g

ഗൾഫ്

ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

ബഗ്ദാദ്- മേഖലയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ സായുധ വിഭാഗമായ 'സരായാ ഔലിയ അല്‍-ദം' അറിയിച്ചു. എര്‍ബില്‍ വിമാനത്താവളത്തിലെ യുഎസ് താവളത്തെയും സൈനികര്‍ താമസിക്കുന്ന ഒരു ഹോട്ടലിനെയുമാണ് ഇവര്‍ ലക്ഷ്യം വെച്ചത്. ഇതിനുപുറമെ ജോര്‍ദാനിലെ ഒരു തന്ത്രപ്രധാന കേന്ദ്രത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഈ ഗ്രൂപ്പ് അവകാശപ്പെട്ടു. എന്നാല്‍ ഈ ഡ്രോണുകളെ ഇറാഖി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ബാബില്‍ പ്രവിശ്യയിലെ ജുര്‍ഫ് അല്‍-സഖറിലും അന്‍ബാര്‍ പ്രവിശ്യയിലെ ഖൈമിലുമുള്ള പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ആസ്ഥാനങ്ങള്‍ക്ക് നേരെ യുഎസ് സേന ആക്രമണം നടത്തിയെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ നീക്കങ്ങളുടെ നാലാം ദിവസമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തങ്ങളുടെ രാജ്യത്തെ വിദേശ സൈനിക താവളങ്ങളോ നയതന്ത്ര കാര്യാലയങ്ങളോ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നിലവിലെ സംഘര്‍ഷങ്ങളിലേക്ക് ഇറാഖിനെ വലിച്ചിഴക്കരുതെന്നും ഇറാഖ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, കുവൈറ്റ്, ഖത്തര്‍, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള തിരിച്ചടി നല്‍കിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026