l o a d i n g

ഗൾഫ്

രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ രാസ് തന്നൂറ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

പ്രാഥമിക നിഗമനമനുസരിച്ച് ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണശ്രമം നടന്നത്. ആക്രമണത്തില്‍ യാതൊരുവിധ നാശനഷ്ടങ്ങളോ എണ്ണ വിതരണത്തില്‍ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. അല്‍-ഖര്‍ജില്‍ രണ്ട് ക്രൂസ് മിസൈലുകളും, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഒമ്പത് ഡ്രോണുകളും സൗദി വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ മറ്റൊരു ഡ്രോണും തകര്‍ത്തു.

റിയാദിലെ യുഎസ് എംബസി കെട്ടിടത്തിന് നേരെ ചൊവ്വാഴ്ച നടന്ന ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കാന്‍ തങ്ങളുടെ മണ്ണോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും, ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങള്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. സ്വന്തം ഭൂപ്രദേശം, പൗരന്മാര്‍, തന്ത്രപ്രധാനമായ താല്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി തിരിച്ചടി ഉള്‍പ്പെടെയുള്ള ഏത് നടപടിയും സ്വീകരിക്കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും സൗദി ആവര്‍ത്തിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026