l o a d i n g

കേരള

പാലക്കാട് സിപിഎമ്മില്‍ പടലപ്പിണക്കം: പി.കെ. ശശിയെ പുറത്താക്കി; ജില്ലാ സെക്രട്ടറിക്കെതിരെ 'സ്പിരിറ്റ്' ആരോപണവുമായി ശശി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ നീറിപ്പുകഞ്ഞ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുന്‍ എം.എല്‍.എ പി.കെ. ശശിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ണ്ണായക തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന ശശി, പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് നടപടി വേഗത്തിലായത്.

ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.കെ. ശശി ഉന്നയിച്ചത്. മഹാരഥന്മാര്‍ ഇരുന്ന ജില്ലാ സെക്രട്ടറി കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്പിരിറ്റ് കടത്തുകാരനാണെന്ന് ശശി പരിഹസിച്ചു. നിലവിലെ സെക്രട്ടറിയോടുള്ള വിരോധം കാരണം നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കും ലീഗിലേക്കും ചേക്കേറുകയാണ്. അക്ഷരം കണ്ടാല്‍ ഉറക്കം വരുന്നയാളാണ് സുരേഷ് ബാബുവെന്നും ശശി ആക്ഷേപിച്ചു.

താന്‍ പങ്കെടുത്തത് വിമത കണ്‍വെന്‍ഷനല്ലെന്നും ആത്മാഭിമാനം പണയം വെക്കാത്തവരുടെ കൂട്ടായ്മയാണെന്നും ശശി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയില്‍ വലിയ ശൂന്യതയുണ്ടാക്കിയെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോങ്ങാട് മണ്ഡലത്തില്‍ സിപിഎം പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു.

ശശിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു, ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളില്‍ എന്തെങ്കിലും ക്രമക്കേട് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ശശി അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ദീര്‍ഘകാലത്തെ ബന്ധം അവസാനിച്ചതില്‍ മാനസികമായ പ്രയാസമുണ്ടെന്ന് പുറത്താക്കല്‍ നടപടിയോട് ശശി പ്രതികരിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പാലക്കാട് തോന്നിവാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026