l o a d i n g

ഗൾഫ്

സൊമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ റിയാദില്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

റിയാദ്: സൊമാലിയയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്‌മയെയും റംലയെയും വേര്‍പെടുത്തുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടക്കുന്നത്.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ. അബ്ദുള്ള അല്‍-റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത്.

13 മാസം പ്രായമുള്ള ഇരട്ടകള്‍ താഴ്ഭാഗത്തെ വയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലാണ്. ഇവര്‍ക്ക് മലദ്വാരവും വന്‍കുടലും പൊതുവായുള്ളതാണ്.

ഇതില്‍ 'റംല' എന്ന കുട്ടിക്ക് രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ശസ്ത്രക്രിയക്ക് ശേഷം ഈ കുട്ടിക്ക് ഡയാലിസിസ് ആവശ്യമായി വരും. 'റഹ്‌മ' എന്ന കുട്ടിക്ക് വലതുവശത്തെ വൃക്ക മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ശസ്ത്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍ കണക്കിലെടുത്ത് ഏകദേശം 40% അപകടസാധ്യത മെഡിക്കല്‍ സംഘം വിലയിരുത്തുന്നുണ്ട്. എട്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഈ ശസ്ത്രക്രിയ ഏകദേശം 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ 28 രാജ്യങ്ങളില്‍നിന്നായി 156 കേസുകള്‍ പഠിക്കുകയും 68 സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തുകയും ചെയ്ത ചരിത്രം ഈ മെഡിക്കല്‍ സംഘത്തിനുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026