l o a d i n g

ഗൾഫ്

റിയാദിനെ നടുക്കിയ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം: പ്രഭാകറിന്റെയും ശ്രീദേവിയുടെയും മൃതദേഹങ്ങള്‍ ഇന്നും മകന്റെ മൃതദേഹം നാളെയും കൊണ്ടുപോകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

റിയാദ്: റിയാദിലെ ഹാരയെ നടുക്കിയ ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ഫെബ്രുവരി 26-ന് സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രഭാകര്‍ ഗാലി രവി (55), ഭാര്യയും അധ്യാപികയുമായ ശ്രീദേവി (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പുലര്‍ച്ചെ ഒന്നിന് റിയാദില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈനാസ് വിമാനത്തില്‍ മൃതദേഹങ്ങള്‍ ഹൈദരാബാദിലെത്തിക്കും. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഇവരുടെ ഏക മകന്‍ ഇസ്ര ആകുലസിന്റെ (15) മൃതദേഹം നാളെ രാത്രിയോടെ നാട്ടിലെത്തിക്കാനാണ് തീരുമാനം.

വര്‍ഷങ്ങളായി റിയാദിലെ തെലുങ്ക് സമൂഹത്തിനിടയില്‍ സജീവമായിരുന്ന കുടുംബത്തിന്റെ അപ്രതീക്ഷിത വേര്‍പാട് പ്രവാസികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. റിയാദിലെ പ്രമുഖ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു പ്രഭാകര്‍. നഗരത്തിലെ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ശ്രീദേവി. മാതാവ് പഠിപ്പിച്ചിരുന്ന അതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഇസ്ര ആകുലസ്.

ഫെബ്രുവരി 26-ന് രാത്രിയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. ഫ്‌ലാറ്റിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം. സമീപത്തെ മറ്റൊരു ബഹുനില കെട്ടിടത്തില്‍ നിന്ന് ഇസ്ര ചാടിമരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിനുള്ളിലുണ്ടായ അസ്വാരസ്യങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുസമ്മില്‍, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് എംബസി നടപടികളും പോലീസ് ക്ലിയറന്‍സും വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ഹൈദരാബാദിലെത്തുന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026