l o a d i n g

കേരള

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു; കേരള രാഷ്ട്രീയത്തിലേക്കെന്ന് സൂചന, രാജി വാര്‍ത്ത ഞെട്ടിച്ചുവെന്ന് മമത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

കൊല്‍ക്കത്ത/ദില്ലി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മലയാളിയായ സി.വി. ആനന്ദബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വര്‍ഷം തികയ്ക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. രാജി കത്തില്‍ വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെങ്കിലും ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയുള്ള ഈ പിന്മാറ്റം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

2022 നവംബര്‍ മുതല്‍ ബംഗാള്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദബോസ് മമതാ ബാനര്‍ജി സര്‍ക്കാരുമായി നിരന്തരം പോരടിച്ചിരുന്ന വ്യക്തിത്വമാണ്. കോട്ടയം മണ്ണാനം സ്വദേശിയായ അദ്ദേഹം 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് സജീവ രാഷ്ട്രീയ ഇടപെടലുകളിലേക്ക് എത്തിയത്.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കാണ് പശ്ചിമ ബംഗാളിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ആര്‍.എന്‍. രവി പശ്ചിമ ബംഗാള്‍ ഗവര്‍ണറായി എത്തുമ്പോള്‍ മമതാ ബാനര്‍ജിയുമായുള്ള പോര് കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഭരണഘടനാപരമായ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ആര്‍.എന്‍. രവി സ്വീകരിക്കുന്നത്.

'ഞെട്ടിപ്പോയി': മമതാ ബാനര്‍ജി
ഗവര്‍ണറുടെ രാജി വാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് അവര്‍ ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാകാം രാജിയെന്ന് മമത സംശയം പ്രകടിപ്പിച്ചു. പുതിയ ഗവര്‍ണറെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും അവര്‍ 'എക്‌സില്‍' കുറിച്ചു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആനന്ദബോസ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യം പ്രസക്തമാണ്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍, എഴുത്തുകാരന്‍, പത്മനാഭസ്വാമി ക്ഷേത്ര വിദഗ്ധ സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ നിര്‍ണ്ണായക മുഖമാകുമോ എന്നാണ് അണിയറയിലെ സംസാരം.

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആനന്ദബോസ് കേരളത്തിലേക്ക് എത്തുന്നത് ബിജെപിക്ക് വലിയ ഊര്‍ജ്ജം നല്‍കും. അഴിമതി ആരോപണങ്ങളില്ലാത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സഭ്യരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നോ അല്ലെങ്കില്‍ പാലക്കാട് നിന്നോ അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026