l o a d i n g

ഗൾഫ്

ഖത്തറിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
March 5, 2026

ദോഹ: ഖത്തറിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം ഉണ്ടായതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ആക്രമണം തടയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, താമസക്കാരും സന്ദര്‍ശകരും ശാന്തത പാലിക്കണമെന്നും സുരക്ഷാ അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഖത്തറിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്ന മുഴുവന്‍ ആളുകളെയും ഇന്ന് പുലര്‍ച്ചയോടെ ഒഴിപ്പിച്ചിരുന്നു

നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം, എല്ലാവരും വീടുകളിലും കെട്ടിടങ്ങളിലും തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ പുറത്തുപോകരുതെന്നുമാണ് നിര്‍ദേശം. ആഭ്യന്തര മന്ത്രാലയം 'എക്‌സ്' പ്ലാറ്റ്ഫോമില്‍ നല്‍കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

അപകടസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ അജ്ഞാത വസ്തുക്കളില്‍ സ്പര്‍ശിക്കുകയോ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. ഇത്തരം നടപടികള്‍ ഔദ്യോഗിക കൃത്യങ്ങളെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ദോഹയിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് ഒഴിപ്പിക്കുന്നതായി ഇന്ന് രാവിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026