l o a d i n g

ഗൾഫ്

ജിദ്ദ കേരള കലാസാഹിതി: നൗഷാദ് അടൂര്‍ പ്രസിഡന്റ്, ഡാര്‍വിന്‍ ആന്റണി ജനറല്‍ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 5, 2026

ജിദ്ദ: പ്രമുഖ പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ ജിദ്ദ കേരള കലാസാഹിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി നൗഷാദ് അടൂരിനെ പ്രസിഡന്റായും ഡാര്‍വിന്‍ ആന്റണിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സന്തോഷ് വടവട്ടത്ത് ആണ് ട്രഷറര്‍.

മറ്റ് ഭാരവാഹികള്‍:
വൈസ് പ്രസിഡന്റുമാര്‍: മാത്യു വര്‍ഗീസ്, ലിജി സജി, ജോയിന്റ് സെക്രട്ടറിമാര്‍: ശിവാനന്ദന്‍, റിസാന ഇഫ്തിക്കര്‍, പി.ആര്‍.ഒ: മോഹന്‍ ബാലന്‍, വനിതാ വിഭാഗം: ഷാനി ഷാനവാസ് (കണ്‍വീനര്‍), ഹനാന്‍ ബാബു (ജോയിന്റ് കണ്‍വീനര്‍), ലോജിസ്റ്റിക്‌സ്: പ്രകാശ്, ദിജേഷ്, കള്‍ച്ചറല്‍ കണ്‍വീനര്‍മാര്‍: റെസിന്‍ റഫീഖ്, സാജന്‍ നായര്‍, കായിക വിഭാഗം കണ്‍വീനര്‍മാര്‍: സമീര്‍ കുന്നന്‍, ശരത്, ഉപദേശക സമിതി: അഷ്റഫ് കുന്നത്ത്, അലവി എ., സജി കുര്യാക്കോസ്, ഷാനവാസ് കൊല്ലം, വീരാന്‍ കുട്ടി, ഷാജഹാന്‍, സലീന മുസാഫിര്‍, രക്ഷാധികാരി : മുസാഫിര്‍.

ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാജന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡാര്‍വിന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വനിതാ വിഭാഗം മുന്‍ കണ്‍വീനര്‍ ജാന്‍സി മോഹന്‍ ആശംസകള്‍ നേര്‍ന്നു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ 'മിസ് വേഴ്‌സറ്റൈല്‍' പുരസ്‌കാരം നേടിയ കലാസാഹിതി അംഗവും നര്‍ത്തകിയുമായ ശ്രീനന്ദയെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ നാട്ടില്‍ നിന്നെത്തിയ ഗായകനും ബ്ലോഗറുമായ ഇര്‍ഫാന്‍ ഈച്ചു (ഗായകന്‍ ഹനാന്‍ ഷായുടെ സഹോദരന്‍), ബ്ലോഗര്‍മാരായ ലിയാന, ഷാന്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഡാര്‍വിന്‍ നന്ദി രേഖപ്പെടുത്തി.

ഫോട്ടോ: നൗഷാദ് അടൂര്‍, ഡാര്‍വിന്‍ ആന്റണി, സന്തോഷ് വടവട്ടത്ത്, മോഹന്‍ ബാലന്‍, ഷാനി ഷാനവാസ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026