l o a d i n g

ഗൾഫ്

ദമ്മാമില്‍ പൊന്നാനി പെരുമ വിളിച്ചോതി പി.സി.ഡബ്ല്യു.എഫ് ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

ദമ്മാം: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (PCWF) ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ദമ്മാമിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള എഴുന്നൂറോളം പേര്‍ പങ്കെടുത്ത സംഗമം, പൊന്നാനിയുടെ തനതായ അതിഥി സല്‍ക്കാരത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറി.

വിശുദ്ധ റമദാന്‍ പകര്‍ന്നുനല്‍കുന്ന കാരുണ്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്. കണ്‍വീനര്‍മാരായ ശഫായത്ത്, നഹാസ്, ആസിഫ്, ഫസ്‌ന ആസിഫ്, ജസീന റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വനിതാ കമ്മിറ്റി അംഗങ്ങളായ സാജിത ഫഹദ്, രകീബ നൗഫല്‍, ആഷ്‌ന അമീര്‍, അര്‍ഷിന ഖലീല്‍, മേഘ ദീപക്, ജെസ്സി ഷാജഹാന്‍, സാദിയ ഫാസില്‍, മുഹ്‌സിന നഹാസ്, സബിത ഉമ്മര്‍, നഫീസ ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തനത് വിഭവങ്ങളും വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്നും അതിഥികള്‍ക്ക് ഹൃദ്യമായ അനുഭവമായി.

പി.സി.ഡബ്ല്യു.എഫ് ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് നൈതല്ലൂര്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവര്‍ സന്നിഹിതരായിരുന്നു. ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീര്‍, സെക്രട്ടറി ഖലീല്‍, ട്രഷറര്‍ ഫഹദ് ബിന്‍ ഖാലിദ് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. സാലി, നൗഫല്‍, ഫൈസല്‍ ആര്‍.വി, സലീം ഗ്ലോബ്, ദീപക് തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിച്ചു.

സൗദ് മുഹമ്മദ് അല്‍ യാമി, മുഹമ്മദ് സാലിം അല്‍ യാമി, മുഹമ്മദ് ഖാലിദ് അല്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഷാജി മതിലകം, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഫീര്‍ മണലോടി, മലയാളി സമാജം പ്രതിനിധികളായ മാലിക് മക്ബൂല്‍, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ഷാജു അഞ്ചേരി, ഷഹീര്‍ മജ്ദല്‍, നൗഷാദ് ഏഴര, ബഷീര്‍ ബുഖാരി തുടങ്ങി സാംസ്‌കാരിക സാമൂഹിക മേഖലയിലെ പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു.

ഉമ്മര്‍ ഖോബാര്‍, ഉമ്മര്‍ കൊളക്കാട്ട്, ഇക്ബാല്‍ വെളിയംകോട് എന്നിവര്‍ അതിഥികളെ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കി. ജുബൈല്‍, ദമ്മാം, ഖോബാര്‍, അല്‍ ഹസ്സ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വലിയൊരു ജനവിഭാഗം സംഗമത്തിന്റെ ഭാഗമായി. പ്രവാസലോകത്ത് പൊന്നാനി നിവാസികളുടെ ഒത്തൊരുമയും കരുത്തും വിളിച്ചോതുന്നതായിരുന്നു ഇഫ്താര്‍ വിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു.

കഫീല്‍, നൗഷാദ്, സൈഫര്‍, ഹാരിസ്, സിറാജ്, ഫാസില്‍, രജീഷ്, അമീര്‍, നിയാസ്, സുഹൈല്‍, അബ്ദുറഹീം, ഷമീര്‍ കൊല്ലംകോട്, ഷാരു, അജ്മല്‍, അബൂബക്കര്‍ ഷാഫി, ബഷീര്‍, നിഷാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചു. പങ്കെടുത്ത ഏവര്‍ക്കും പി.സി.ഡബ്ല്യു.എഫ് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026