l o a d i n g

ഗൾഫ്

ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാന്‍ അവസരം; എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

ദോഹ: നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങാന്‍ ദോഹയിലെ ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കുന്നു. ട്രാന്‍സിറ്റ് വിസയിലുള്ളവര്‍ക്ക് സൗദി വഴി യാത്ര ചെയ്യാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ലിങ്ക് എംബസി പുറത്തിറക്കി.

സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. താല്‍പ്പര്യമുള്ളവര്‍ https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷിക്കുമ്പോള്‍ ഖത്തറിലേക്കുള്ള ഇന്‍വേര്‍ഡ് ഫ്‌ലൈറ്റ് ടിക്കറ്റ് ഹാജരാക്കണം. സൗദിയില്‍ നിന്നുള്ള കണ്‍ഫേം ടിക്കറ്റ് പകര്‍പ്പും നല്‍കണം. സല്‍വ അതിര്‍ത്തിയിലേക്കും തുടര്‍ന്ന് വിമാനത്താവളത്തിലേക്കുമുള്ള യാത്രാ സൗകര്യങ്ങള്‍ വ്യക്തികള്‍ സ്വയം കണ്ടെത്തണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂര്‍ സമയം ആവശ്യമാണ്.

യുഎസ്, യുകെ അല്ലെങ്കില്‍ ഷെങ്കന്‍ വിസകള്‍ (ഒരിക്കലെങ്കിലും ഉപയോഗിച്ചവ) കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിലവിലെ ചട്ടങ്ങള്‍ പാലിച്ച് സൗദി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

നിലവില്‍ കാലാവധി കഴിഞ്ഞതോ ഉടന്‍ തീരാറായതോ ആയ എല്ലാത്തരം എന്‍ട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ജനാലകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണം. ഖത്തര്‍ എയര്‍വേയ്സ് അടുത്ത അപ്ഡേറ്റ് മാര്‍ച്ച് 7-ന് രാവിലെ 9 മണിക്ക് നല്‍കും.

സഹായത്തിനായി ഹെല്‍പ്പ്ലൈന്‍
ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ എംബസി സദാ സജ്ജമാണ്. സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടാം: 24/7 ഹെല്‍പ്പ്ലൈന്‍: +974 55647502, +974 55362508, ഇമെയില്‍: cons.doha@mea.gov.in

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026