l o a d i n g

ഗൾഫ്

പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മുന്‍ പ്രവാസിയുടെ മകന്‍ അജയ്; സിവില്‍ സര്‍വീസില്‍ 109-ാം റാങ്ക്; കേരള നിരയില്‍ ഒന്നാമന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

തിരുവനന്തപുരം: പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് കീഴടക്കി കോഴിക്കോട് സ്വദേശി അജയ് ആര്‍. രാജ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി. ദേശീയതലത്തില്‍ 109-ാം റാങ്ക് നേടിയ അജയ് ആണ് ഇത്തവണത്തെ ഫലത്തില്‍ കേരളത്തില്‍ നിന്നുള്ളവരില്‍ ഒന്നാമത് എത്തിയത്. കാഴ്ച പരിമിതിയെ വകഞ്ഞുമാറ്റി അജയ് നേടിയ ഈ വിജയം നാടിനാകെ അഭിമാനമായി. അനുജ് അഗ്നിഹോത്രിക്കാണ് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. രാജേശ്വരി സുവേ, അകാന്‍ഷ് ധുല്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. ആകെ യോഗ്യത നേടിയവത് 958 പേരാണ്.

കോഴിക്കോട് തൊട്ടില്‍പാലം നല്ലോംകുഴിയില്‍ രാജന്റെയും രാധയുടെയും മകനാണ് അജയ്. പിതാവ് രാജന് ഖത്തറിലായിരുന്നു ജോലി. 2018-ല്‍ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ എട്ടാം റാങ്ക് നേടി അജയ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡല്‍ഹിയിലായിരുന്നു ഡിഗ്രി, പി.ജി പഠനം. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയായ അജയ് സോഷ്യോളജിയാണ് സിവില്‍ സര്‍വീസിനായി തിരഞ്ഞെടുത്തത്.

അഞ്ചാം ശ്രമത്തിലാണ് അജയ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 730-ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും ഐ.എ.എസ് എന്ന ലക്ഷ്യത്തിനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. നിലവിലെ റാങ്ക് അനുസരിച്ച് ഐ.എ.എസ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അജയ് പറഞ്ഞു. നിലവില്‍ റെയില്‍വേയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

'കാഴ്ചയുടെ പരിമിതി പഠനത്തിന് ഒരിക്കലും തടസ്സമായില്ല. തിരുവനന്തപുരം ലീഡ് അക്കാദമിയിലെ പഠനരീതികളും അവിടുത്തെ സാഹചര്യവും വലിയ സഹായമായി. ഒരു സ്‌കില്‍ ബില്‍ഡിങ് എക്‌സര്‍സൈസായാണ് ഞാന്‍ പഠനത്തെ കണ്ടത്.' - അജയ് പറഞ്ഞു.

കേരളത്തില്‍നിന്ന് യോഗ്യത നേടിയ മറ്റുള്ളവര്‍:

ഹൃദ്യ എസ്. ബിജു-കല്‍പറ്റ മുണ്ടേരി പൊലീസ് ഹൗസിങ് കോളനി (202), എസ്. പാര്‍വതി-തിരുവനന്തപുരം പേരൂര്‍ക്കട എന്‍.സി.സി റോഡ് കണിവിളാകം(218), ബി. അഞ്ജന-പാലക്കാട് വെട്ടേക്കര(222), അഭിജിത് അശോകന്‍-കൊല്ലം അഞ്ചല്‍ തടിക്കാട്(234), സ്മിത സാബു-പാല പ്രവിത്താനം കതളിയില്‍(239), അരവിന്ദ് ഈശ്വരന്‍കുട്ടി-തൃശൂര്‍ ചെറുവത്തേരി(248), സിദ്ധാര്‍ഥ് എം. ജോയ്-തിരുവനന്തപുരം കുടപ്പനക്കുന്ന്(271), എ.എസ്. അനുഷ-തിരുവനന്തപുരം പ്രാവച്ചമ്പലം(284), അലന്‍ സിബി-ആലപ്പുഴ ചമ്പക്കുളം(289), അമല്‍ കാമ്പിയില്‍-പത്തനംതിട്ട കലഞ്ഞൂര്‍ (362), കെ.ആര്‍. ലക്ഷ്മി-ഷൊര്‍ണൂര്‍ പരുത്തിപ്പാറ (376), മുഹമ്മദ് അഷ്മില്‍ ഷാ-മലപ്പുറം മൂന്നിയൂര്‍ (382), പി. ജസീല ജന്നത്ത്-കോഴിക്കോട് മയ്യന്നൂര്‍ (397), ടി.എ. മുഹമ്മദ് സ്വലാഹ്-കോട്ടയം തലയോലപ്പറമ്പ്(429), ബി. അതിഥി കൃഷ്ണദേവ്-തിരുവനന്തപുരം വിതുര മരുതമല (451), കെ. ആതിര സുഗതന്‍-കോഴിക്കോട് ചെറുകുളത്തൂര്‍ (483).

എം. ഷെയ്ഖ് മുഹമ്മദ് നിഷാദ്-തിരുവനന്തപുരം കവടിയാര്‍ (497), വി.പി. ജഹാന ഷെറീന്‍-പെരുമണ്ണ വലിയപറമ്പത്ത് (511), അരവിന്ദ് നാരായണന്‍ -തിരുവനന്തപുരം കിള്ളിപ്പാലം (528), എ. പത്മജ സുരേഷ്-പത്തനംതിട്ട കിടങ്ങന്നൂര്‍ (536), ആര്യ വാമനന്‍-തിരുവനന്തപുരം താളിക്കുഴി ആശാരിക്കവല (557), എം.എസ്. അരുണിമ-തിരുവനന്തപുരം ബാലരാമപുരം (558), അസ്‌ന അന്‍വര്‍ -കൊല്ലം തഴവ (576), അജിന ജോസ്-രത്‌നവിലാസം (669), കെ. അബ്ദുല്‍ സുഫിയാന്‍ -കോഴിക്കോട് തിരുവമ്പാടി (695), ആര്‍.എച്ച്. നിഥിന്‍ -തിരുവനന്തപുരം വെള്ളറട (699), എം. ഫൈറൂസ് ഫാത്തിമ -തിരുവനന്തപുരം കുന്നുകുഴി (708), കെ. മുഹമ്മദ് ഹാഷിം-മലപ്പുറം താനൂര്‍ ഓലപ്പീടിക (713).

മുഹമ്മദ് സുഹൈല്‍ -കോഴിക്കോട് തലയാട് (718), ഷിയാദ്-സൗത്ത് ആന്തമാന്‍ (743), ജെ.എസ്. നന്ദന -തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ (745), കാവ്യ കൃഷ്ണന്‍ -തിരുവനന്തപുരം പെരുങ്കടവിള പുല്ലങ്കോട് (749), ശാലു ജോസഫ് - ആലപ്പുഴ കാവാലം കുന്നുമ്മ ഈസ്റ്റ് (805), സി.പി. മുഹമ്മദ് ഷെസിന്‍ -കണ്ണൂര്‍ താണ (860), ടി. പ്രവീണ്‍കുമാര്‍ (901), എസ്. കാവ്യ -തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് (916).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026