l o a d i n g

കേരള

ദാറുല്‍ ഹുദക്ക് അഭിമാന നേട്ടം; യു.പി.എസ്.ഇ പരീക്ഷയില്‍ മിന്നും വിജയവുമായി അശ്മില്‍ ശാഹ് ഹുദവി; 382-ാം റാങ്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 7, 2026

തിരൂരങ്ങാടി: കേന്ദ്ര സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി മലപ്പുറത്തിന്റെ അഭിമാനമായി യുവ പണ്ഡിതന്‍. തിരൂരങ്ങാടി മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി അശ്മില്‍ ശാഹ് ഹുദവിയാണ് 382-ാം റാങ്ക് നേടി ഈ നേട്ടം കൈവരിച്ചത്. ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട അശ്മില്‍ തന്റെ രണ്ടാം ശ്രമത്തിലാണ് ഈ കടമ്പ കടന്നത്.

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2023-ല്‍ ഒന്നാം റാങ്കോടെ ഹുദവി ബിരുദം നേടിയ അശ്മില്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (JNU) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

പഠനത്തിന്റെ ഭാഗമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്ന് ഒരു വര്‍ഷത്തെ പരിശീലനം നേടിയിരുന്നു. മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ് - ആയിഷ ദമ്പതികളുടെ മകനാണ് ഇരുപത്തിയഞ്ചുകാരനായ അശ്മില്‍. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ ഉന്നത വിജയം നേടിയ അശ്മിലിനെ ദാറുല്‍ഹുദാ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026