l o a d i n g

ഗൾഫ്

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 7, 2026

ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദയിലെ എലഗന്റ് പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആയിരത്തി എണ്ണൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടി ജിദ്ദയില്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി മാറി.

വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം ആശംസിച്ചു. നാസര്‍ വെളിയങ്കോട്, വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, മജീദ് കോട്ടീരി, അഷ്‌റഫ് അഞ്ചാലന്‍, അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് മുല്ലപ്പള്ളി കുടുംബ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

ഇല്ല്യാസ് കല്ലിങ്ങല്‍, കെ.കെ. മുഹമ്മദ്, സലിം മമ്പാട്, സൈതലവി പുളിയങ്കോട്, യാസിദ് തിരൂര്‍, മജീദ് കള്ളിയില്‍, മുസ്തഫ കോഴിശ്ശേരി, നൗഫല്‍ ഉള്ളാന്‍, ഉനൈസ് കരുമ്പില്‍, ഹംദാന്‍ ബാബു, റംസീന പള്ളിപറമ്പന്‍, സുഹൈല തേറമ്പത്ത്, ഷഫീദ എന്‍., സന്‍ഹ ബഷീര്‍, ഇര്‍ഷാദ, ഖദീജ, സലീന, ആഷിഫ, ശബ്‌ന, സാബിര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബു കട്ടുപ്പാറ നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026