l o a d i n g

കേരള

കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

ആലുവ: സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ദമ്മാം സൈഹാത്ത് ഏരിയ കമ്മിറ്റിക്ക് കീഴില്‍ അംഗമായിരിക്കെ അന്തരിച്ച ആലുവ ചാലക്കല്‍ സ്വദേശിയുടെ ആശ്രിതര്‍ക്കുള്ള മരണാനന്തര ആനുകൂല്യം കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കെ.എം.സി.സി കേരള ട്രസ്റ്റില്‍ നിന്നുള്ള ആറു ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റ ചടങ്ങ് നടന്നു.

സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ മുന്‍ സെക്രട്ടറി സിറാജ് ആലുവ, കീഴ്മാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാഹിദ അബ്ദുസ്സലാമിന് ചെക്ക് കൈമാറി.

കീഴ്മാട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഡോ. മുജീബ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുസ്ലീം ലീഗ് ആലുവ മണ്ഡലം ട്രഷറര്‍ പി.എ. മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി. കീഴ്മാട് പഞ്ചായത്ത് ചാലക്കല്‍ വാര്‍ഡ് അംഗവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സലാം ആയത്ത്, ചാലക്കല്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് വി.എം. ഹസന്‍, ശാഖാ മുസ്ലീം ലീഗ് സെക്രട്ടറി സുധീര്‍ കുന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടമശ്ശേരി - ചാലക്കല്‍ മഹല്ല് ഖത്തീബ് അഷറഫ് ഹുദവി പ്രാര്‍ത്ഥന നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026