l o a d i n g

കേരള

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗവും നോമ്പുതുറ സംഗമവും 11-ന് എറണാകുളത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

കൊച്ചി: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗവും നോമ്പുതുറ സംഗമവും മാര്‍ച്ച് 11 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം സിവില്‍ ലൈന്‍ റോഡിലെ കെ.ജി.എഫ് (KGF) റെസ്റ്റോറന്റില്‍ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍, ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. മാത്യു, സംസ്ഥാന ഭാരവാഹികളായ ബിജു കെ. മുണ്ടാടന്‍, പി.എം.എം. സിദ്ദിഖ് സമദ് എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി, മുഖ്യ രക്ഷാധികാരി ഐസക് തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രൂപീകരിക്കും. യു.ഡി.എഫ് പ്രകടനപത്രികയില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കരട് രേഖയും യോഗം തയ്യാറാക്കും.

വൈകുന്നേരം 6 മണിക്ക് നോമ്പുതുറ സംഗമം നടക്കും. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് മുഖ്യതിഥിയായിരിക്കും. കോണ്‍ഗ്രസിന്റെയും പ്രവാസി കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026