l o a d i n g

ബിസിനസ്

റിയാദിലെ സുവൈദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, ദമ്മാമിലെ ഫൈസലിയയില്‍ ലുലു എക്‌സ്പ്രസും തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

റിയാദ്: സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കി റിയാദിലും ദമ്മാമിലും പുതിയ സ്റ്റോറുകള്‍ തുറന്ന് ലുലു. റിയാദിലെ സുവൈദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, ദമ്മാമിലെ ഫൈസലിയയില്‍ ലുലു എക്‌സ്പ്രസും പ്രവര്‍ത്തനമാരംഭിച്ചു. വിപുലമായ പദ്ധതികള്‍ ലുലു നടപ്പാക്കുമെന്നും, ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

റിയാദ് സുവൈദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് :

സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടര്‍ മുഹമ്മദ് ഖാലിദ് അല്‍ ഷല്‍ഫാന്‍ സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരി എന്നിവര്‍ ചേര്‍ന്ന് സുവൈദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാലരലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി, പഴം പച്ചക്കറി, ഫ്രഷ് ഫുഡ് ഹോട്ട് ഫുഡ്, ബേക്കറി കൂടാതെ ബ്യൂട്ടി പ്രൊഡക്ടുകള്‍, സ്റ്റേഷനറി, ഫാഷന്‍ അക്‌സസറീസ്, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ദമ്മാമില്‍ ലുലു എക്‌സ്പ്രസും ലോട്ടും :

ദമ്മാം ഫൈസലിയിലെ പുതിയ ലുലു എക്‌സ്പ്രസ്, കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ ബിനാലി ഉദ്ഘാടനം ചെയ്തു. 33000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു എക്‌സ്പ്രസ് സ്റ്റോറില്‍ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. കൂടാതെ ബജറ്റ് ഫ്രണ്ടലി നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കേന്ദ്രമായ ലോട്ടും തുറന്നു. കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും 22 റിയാലില്‍ താഴെ മാത്രമാണ് വില.

മികച്ച പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താകള്‍ക്കായി ലുലു ഒരുക്കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026