l o a d i n g

കേരള

ഗണേഷ് കുമാര്‍ ക്ഷമ ചോദിച്ചു; വിവാദങ്ങള്‍ അവസാനിപ്പിച്ച് ബിന്ദു മേനോന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

തിരുവനന്തപുരം- മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും പിന്മാറുന്നതായും കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതായും ഭാര്യ ബിന്ദു മേനോന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായ സംഭവവികാസങ്ങള്‍ക്കാണ് ഇതോടെ താല്‍ക്കാലിക ശമനമായത്.
മന്ത്രി ഗണേഷ് കുമാര്‍ തന്നെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചതായും തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞതായും ബിന്ദു മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചില പരാമര്‍ശങ്ങളില്‍ (112ല്‍ വിളിക്കുന്നവര്‍ക്ക് വട്ടാണ് എന്നത് പോലുള്ളവ) ഉണ്ടായ വൈകാരിക വിക്ഷോഭമാണ് പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
വാളകത്തെ വീട്ടില്‍ മന്ത്രിയെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ ബിന്ദു പിന്‍വലിച്ചു.
'എന്റെ ഹസ്ബന്‍ഡില്‍ നിന്ന് ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത്. അദ്ദേഹം തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചു. ഇനി പ്രതികാരവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല. ഇത് ഞങ്ങളുടെ സ്വകാര്യ ജീവിതമാണ്, ഇതില്‍ ഇനി ആരും ഇടപെടരുത്.'
വാളകത്തെ വീട്ടില്‍ മന്ത്രിയെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ തടഞ്ഞുവെച്ചുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചിരുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളോട് അടക്കം കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്നും വ്യക്തമാക്കിയാണ് ബിന്ദു ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ടത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026