l o a d i n g

ഗൾഫ്

റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ എത്തിയ ഇരുന്നൂറോളം പ്രവാസികൾക്ക് റിയാദ് വിമാനത്താവളത്തിൽ തുണയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. റിയാദ് വഴി നാട്ടിലേക്ക് പോകുവാൻ കണക്ഷൻ ഫ്ലൈറ്റുകൾ എടുത്തിരുന്ന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.

കുടുംബങ്ങളും രോഗികളും ഗർഭിണികളും കുട്ടികകളുമടക്കം നിരവധി ആളുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടൻ തന്നെ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വെൽഫെയർ വിങ് പ്രവർത്തകരും വിമാനത്താവളത്തിലേക്ക് എത്തുകയായിരിന്നു.

അടിയന്തര സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സംഘം ഉറപ്പുവരുത്തി. പ്രത്യേകിച്ച് രോഗികളായവർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകാൻ പ്രവർത്തകർ മുൻകൈ എടുത്തു. കൂടാതെ, വിമാനത്താവളത്തിൽ കുടുങ്ങിയ മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാനും അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കാനും കെഎംസിസി നേതൃത്വം വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, വെൽഫെയർ വിംഗ് ചെയർമാനും സെക്രട്ടറിയുമായ റഫീഖ് മഞ്ചേരി, ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് കൽപകഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ മെഹ്ബൂബ് ചെറിയ വളപ്പിൽ, റിയാസ് തിരൂർക്കാട്, ഹാഷിം കോട്ടക്കൽ, അഷ്റഫ് കൽപ്പറ്റ, റസാഖ് പൊന്നാനി, നസീർ വളപുരം, മുസമ്മിൽ പാലത്തിങ്ങൽ, ഷറഫു മടവൂർ, ഷഫീഖ് കുറുവ, ദഖ്‌വാൻ വയനാട്, സജീം പാനൂർ, ഇസ്ഹാഖ് താനൂർ എന്നിവരാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് വലിയ ആശ്വാസമായാണ് കെഎംസിസി പ്രവർത്തകരുടെ ഇടപെടൽ മാറിയത്. സഹായം ലഭിച്ചതിൽ യാത്രക്കാർ കെഎംസിസി പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026